ബെംഗളൂരു: ലോകത്ത് അതിവേഗം വളരുന്ന നഗരങ്ങളുടെ പട്ടികയിൽ ആഗോള തലത്തിൽ ഒന്നാം സ്ഥാനം നേടി ബെംഗളൂരു. പ്രമുഖ റിസർച്ച് സ്ഥാപനമായ സാവിൽസ് നടത്തിയ വാർഷിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബെംഗളുരുവിന് തൊട്ടുപിന്നാലെ, ഡൽഹി, ഹൈദരാബാദ്, മുംബൈ, കൊൽക്കത്ത എന്നീ നഗരങ്ങളാണ് 2033 ഓടെ അതിവേഗം വളരുന്ന 15 നഗരങ്ങളിൽ ഇടം നേടിയത്. സൗദി അറേബ്യയിലെ റിയാദ് ഒഴികെ ഏഷ്യൻ നഗരങ്ങളാണ് പട്ടികയിൽ ഇടം നേടിയവയെല്ലാം.
ആദ്യ 15 നഗരങ്ങളുടെ പട്ടികയിൽ അഞ്ച് സ്ഥാനങ്ങൾ വീതം ഇന്ത്യ, ചൈന എന്നീ രണ്ട് രാജ്യങ്ങളാണ് ലിസ്റ്റിൽ ആധിപത്യം പുലർത്തുന്നത്. വിയറ്റ്നാം രണ്ട്, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, സൗദി അറേബ്യ എന്നിവയിൽ നിന്ന് ഓരോ നഗരങ്ങൾ വീതമാണ് പട്ടികയിലുള്ളത്. എൻജിനീയറിങ്, മാനുഫാക്ചറിംഗ് മേഖലകളിലെ വളർച്ച, കുടിയേറ്റം, ശക്തമായ സേവന മേഖല, നഗരവൽക്കരണം തുടങ്ങി നിരവധി ഘടകങ്ങൾ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കുടിയേറ്റത്തിൻ്റെ കുതിച്ചുചാട്ടത്തിലൂടെ 2050-ഓടെ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ഡൽഹിയും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ഷെൻഷെൻ, ഗ്വാങ്‌ഷോ, സുഷൗ, വുഹാൻ എന്നീ ചൈനീസ് നഗരങ്ങളും, ഫിലിപ്പീൻസിന്‍റെ തലസ്ഥാനമായ മനിലയും ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. സാമ്പത്തിക അടിസ്ഥാനത്തിൽ, ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നഗരങ്ങൾ 2023 നും 2033 നും ഇടയിൽ ശരാശരി ജിഡിപി വളർച്ച 68 ശതമാനവും വിയറ്റ്നാം, ഫിലിപ്പീൻസ് എന്നിവയുൾപ്പെടെ തെക്കുകിഴക്കൻ ഏഷ്യയിൽ 60 ശതമാനം വളർച്ച കൈവരിക്കും എന്നാണ് റിപ്പോർട്ട്.
TAGS: BENGALURU UPDATES | GLOBAL COUNTRIES
SUMMARY: Bengaluru tops in the list of developing cities globally
തിരുവനന്തപുരം: പോത്തന്‍കോട് കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഒരാള്‍ക്ക് കുത്തേറ്റു. വിവരമറിഞ്ഞ് പോലിസ് സ്ഥലത്തെത്തിയപ്പോഴേക്കും കുത്തേറ്റ വിദ്യാര്‍ഥിയെ…
ബെംഗളൂരു: മംഗളൂരു നഗരത്തിലെ മയക്കുമരുന്ന് കടത്ത് റാക്കറ്റിനെ ലക്ഷ്യമിട്ട് മംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ ഓപ്പറേഷനിൽ മലയാളിയടക്കം ആറ്…
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്‌ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…