ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യത്തെ സ്കൈഡെക്ക് നിർമാണം ഉടൻ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. നൈസ് റോഡിന് സമീപമാണ് 250 മീറ്റർ സ്കൈഡെക്ക് നിർമ്മിക്കാൻ സർക്കാർ പദ്ധതിയിടുന്നത്. സ്കൈഡെക്കിന് ഏകദേശം 25 ഏക്കർ ആവശ്യമാണ്. ഇക്കാരണത്താലാണ് നൈസ് റോഡ് പദ്ധതിക്കായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.
നിലവിൽ നൈസ് റോഡ് പ്രൊമോട്ടർമാരുടെ കൈവശമാണ് ഭൂമി. സുപ്രീം കോടതി ഉത്തരവ് പ്രകാരം നൈസ് കമ്പനി ഇതിൽ നിന്ന് 200 ഏക്കറോളം സർക്കാരിന് കൈമാറേണ്ടതുണ്ട്. ഈസ്റ്റ് ബെംഗളൂരുവിലെ ബൈയപ്പനഹള്ളിയിലെ എൻജിഇഎഫ് ഭൂമി, യശ്വന്ത്പൂരിനടുത്തുള്ള സാൻഡൽ സോപ്പ് ഫാക്ടറി, ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസ്, കൊമ്മഘട്ട എന്നിവ ഉൾപ്പെടുന്നതാണ് മറ്റ് സാധ്യതയുള്ള സൈറ്റുകൾ. പദ്ധതി പൂർത്തിയായാൽ രാജ്യത്തെ ഏറ്റവും വലിയ ടവര്‍ വ്യൂ ബെംഗളൂരുവിന് സ്വന്തമാകും. 250 മീറ്റര്‍ ഉയരമുള്ള സ്‌കൈഡെക്ക് നിര്‍മ്മിക്കുന്നതിന് പുതിയ ഡിസൈന്‍ തയ്യാറാക്കാന്‍ ആര്‍ക്കിടെക്റ്റുകളെ ക്ഷണിച്ചിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു.
സ്‌കൈ ഡെക്കിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ടവര്‍ വ്യൂ ഒരുക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും ഉയര്‍ന്ന ടവറുകളില്‍ ഒന്നായി ഇത് മാറും. അരയാലിന്റെ മോഡലിലാണ് ഇപ്പോള്‍ ടവറിന്റെ രൂപരേഖ തയ്യാറക്കിയിരിക്കുന്നത്. ഓസ്ട്രിയന്‍ കമ്പനിയായ കൂപ് ഹിമ്മല്‍ബോവായിരുന്നു ഈ കെട്ടിടത്തിന് വേണ്ടി രൂപകല്‍പ്പന തയ്യാറാക്കിയത്.
TAGS: BENGALURU | SKYDECK
SUMMARY: Bengaluru to get 250-metre Skydeck; DK Shivakumar finalises location
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തില്‍ തഴഞ്ഞതില്‍ മനംനൊന്ത് ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്തു. തൃക്കണ്ണാപുരം വാർഡിലെ ആനന്ദ് കെ…
പട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ആർജെഡിയില്‍ പൊട്ടിത്തെറി. 25 സീറ്റുകള്‍ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന്…
ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ ബൊമ്മനഹള്ളി ബ്രാഞ്ച് കമ്മിറ്റി പ്രവർത്തക സംഗമം എംഎംഎ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ടി.സി…
ബെംഗളൂരു: പ്രമുഖ സിനിമാ നിർമാതാവും റിയല്‍ എസ്റ്റേറ്റ് വ്യവസായിയുമായ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയെ പോലീസ് അറസ്റ്റ് ചെയ്തു. നടിയും മോഡലുമായ…
കല്പറ്റ: വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ടൗണ്‍ഷിപ്പില്‍ വൈദ്യുതി ലൈൻ മാറ്റുന്നതിനിടെയാണ്…
കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി എൻവി ബാബു രാജ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോർപ്പറേഷൻ സ്ഥാനാർഥി നിർണയത്തില്‍…