ബെംഗളൂരുവിലെ ആദ്യ സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതി ബിഡദിയിൽ

ബെംഗളൂരു: ബെംഗളൂരുവിലെ ആദ്യ സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതി ബിഡദിയിൽ ആരംഭിക്കും. ബെംഗളൂരുവിലെ തിരക്ക് കുറയ്ക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. പദ്ധതിയുടെ രൂപരേഖയും പ്രാഥമിക റിപ്പോർട്ടും തയാറാക്കുന്നതിനായി ഗ്രേറ്റർ ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി (ജിബിഡിഎ) ടെൻഡർ ക്ഷണിച്ചു.

നഗരത്തിലെ തിരക്ക് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ബിഡദിക്കും ഹരോഹള്ളിക്കും ഇടയിലായി ഗ്രേറ്റർ ബെംഗളൂരു ഇന്റഗ്രേറ്റഡ് സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് ജനുവരി അവസാനം കർണാടക സർക്കാർ അനുമതി നൽകിയിരുന്നു. 2005 മുതൽ സംസ്ഥാന സർക്കാരുടെ പരിഗണനയിലുള്ള പദ്ധതിയാണിത്.

ഇതിനായി കൺസൾട്ടന്റിനെ ഉടൻ നിയമിക്കും. ടൗൺഷിപ്പിൻ്റെ ആകെ വിസ്തീർണം 8,935 ഏക്കറാണ്. 2,742 ഏക്കർ സാമ്പത്തിക ഇടനാഴികളും (ഇസി) ഇതിൽ ഉൾക്കൊള്ളുന്നു. പ്രദേശത്തിന് ചുറ്റുമുള്ള ബഫർ സോണുകൾ ഉൾപ്പെടെ ഏകദേശം 12,844 ഏക്കറാണുള്ളത്. ലോജിസ്റ്റിക് പാർക്കുകൾ, വാണിജ്യ സ്ഥാപനങ്ങൾ, താമസസ്ഥലങ്ങൾ എന്നിവ ഉൾപ്പെടുന്ന വൻ പദ്ധതി കൂടിയാണിത്.

ഗ്രേറ്റർ ബെംഗളൂരു സാറ്റലൈറ്റ് ടൗൺഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയിൽ നിന്ന് അംഗീകാരം ലഭിച്ചുവെന്ന് മന്ത്രി എച്ച്.കെ. പാട്ടീൽ നേരത്തെ അറിയിച്ചിരുന്നു. അല്ലാലസാന്ദ്ര, കഞ്ചുഗരനഹള്ളി കാവൽ, കഞ്ചുഗരനഹള്ളി, ഗൊല്ലരപാളയ, കെമ്പയ്യാനപാളയ, ബന്നിഗെരെ, ബ്യാരമംഗല, മണ്ഡലഹള്ളി, ഹൊസുരു, വഡേരഹള്ളി എന്നീ ഗ്രാമങ്ങളിലാണ് പദ്ധതി പൂർത്തിയാകുക.

TAGS: BENGALURU
SUMMARY: Bengaluru to have first satellite township project at bidadi

Savre Digital

Recent Posts

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കൊച്ചി: കോതമംഗലത്തെ 23 വയസ്സുകാരിയുടെ ആത്മഹത്യയിൽ എൻ ഐ എ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. പെണ്‍കുട്ടിയുടെ മാതാവ് ഇക്കാര്യം ആവശ്യപ്പെട്ട്…

3 hours ago

തൃശ്ശൂരിൽ പോർവിളിയും സംഘർഷവും; സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്

തൃശൂര്‍: തൃശ്ശൂരിൽ സിപിഎം ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. സുരേഷ് ഗോപി എം.പി.യുടെ ഓഫീസിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധിച്ചാണ് ബിജെപിയുടെ…

4 hours ago

വയോധികർക്കും ഭിന്നശേഷിക്കാർക്കും റേഷൻ ഉൽപന്നങ്ങൾ വീട്ടുപടിക്കൽ; തമിഴ്‌നാട്ടിൽ ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം

ചെന്നൈ: തമിഴ്‌നാട്ടിൽ മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘തായുമാനവർ’ പദ്ധതിക്ക് തുടക്കം. മുഖ്യമന്ത്രി…

4 hours ago

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് പറളി ഓടനൂർ സന്തോഷ് ഭവനില്‍ സിജ എൻ.എസ് (41) ബെംഗളൂരുവില്‍ അന്തരിച്ചു. വിജിനപുര ജൂബിലി സ്കൂളിന് സമീപം…

5 hours ago

യൂണിയൻ ബാങ്ക്; 250 വെൽത്ത് മാനേജർ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു

യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയില്‍(യുബിഐ) 250 വെൽത്ത് മാനേജർമാരെ (സ്പെഷ്യലിസ്റ്റ് ഓഫീസർമാർ) നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. ഓൺലൈൻ അപേക്ഷ 2025…

5 hours ago

ഓപ്പറേഷൻ ലൈഫ്: സംശയാസ്പദമായ 16,565 ലിറ്റർ വെളിച്ചെണ്ണ പിടികൂടി

തിരുവനന്തപുരം: ‘ഓപ്പറേഷൻ ലൈഫി’ന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉൽപാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ മിന്നൽ…

5 hours ago