ബെംഗളൂരു: ബെംഗളൂരുവിലെ എട്ട് സ്വകാര്യ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. സ്കൂളുകളിലെ ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ബെംഗളൂരു സ്‌കോട്ടിഷ് സ്‌കൂൾ, ഭവൻ ബാംഗ്ലൂർ സ്‌കൂൾ, ജെയിൻ ഹെറിറ്റേജ് സ്‌കൂൾ, ദീക്ഷ ഹൈസ്‌കൂൾ, എഡിഫൈ സ്‌കൂൾ, ചിത്രകൂട സ്‌കൂൾ, ഗംഗോത്രി ഇൻ്റർനാഷണൽ പബ്ലിക് സ്‌കൂൾ, ഗിരിധൻവ സ്‌കൂൾ എന്നിവിടങ്ങളിലാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സ്കൂൾ അധികൃതർ ഉടൻ പോലീസിനെ വിവരമറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഗ്ഗലിപുരയ്ക്ക് സമീപമുള്ള എഡിഫൈ സ്കൂളിനാണ് ആദ്യം ഭീഷണി സന്ദേശം ലഭിച്ചത്. courtisgod123@beeble.com എന്ന ഇ മെയിൽ ഐഡിയിൽ നിന്നായിരുന്നു സന്ദേശം ലഭിച്ചത്. ഡൽഹി-എൻസിആർ മേഖല, ലഖ്‌നൗ, ജയ്പൂർ എന്നിവിടങ്ങളിലെ നിരവധി സ്‌കൂളുകളിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിനു പിന്നാലെയാണിത്. കഴിഞ്ഞ ഡിസംബർ ഒന്നിന് ബെംഗളൂരുവിലും പരിസരത്തുമുള്ള 68 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിച്ചിരുന്നു.
കാസറഗോഡ്: കാസറഗോഡ് പുല്ലൂര്‍ കൊടവലം നീരളംകൈയില്‍ പുലി കുളത്തിൽ വീണു. മധു എന്ന വ്യക്തിയുടെ വീട്ടുവളപ്പിലെ കുളത്തിലാണ് പുലി വീണത്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ…
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സപ്തഗിരി കോളജിലെ ബി.എസ്.സി…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…