ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; തുരങ്ക പാതയ്ക്ക് കേന്ദ്രം ഫണ്ട്‌ അനുവദിക്കുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള കർണാടക സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ തുരങ്ക ഇടനാഴിക്ക് (tunnel corridor) കേന്ദ്രം ഫണ്ട്‌ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് അനുകൂല മറുപടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ദേശീയപാത ഏഴിനെയും ദേശീയപാത 14നെയും ബന്ധിപ്പിക്കുന്ന പദ്ധതിക്ക് 30,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി കേന്ദ്ര ബജറ്റിൽ തുക വകയിരുത്തണമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഹെബ്ബാളിൽനിന്ന് സെൻട്രൽ സിൽക്ക് ബോർഡിലേക്ക് 18 കിലോമീറ്റർ നീളുന്ന തുരങ്കപാതയാണ് പദ്ധതിയുടെ ആദ്യഘട്ടം.

പാതയിൽ വാഹനങ്ങൾക്കായി അഞ്ച് എൻട്രി, എക്സിറ്റ് പോയിൻ്റുകൾ ഉണ്ടാകും. സെൻട്രൽ സിൽക്ക് ബോർഡ്, ലാൽബാഗ്, ബാംഗ്ലൂർ ഗോൾഫ് ക്ലബ്, പാലസ് ഗ്രൗണ്ട്സ്, ഹെബ്ബാൾ ഫ്ലൈഓവറിന് സമീപം എസ്റ്റീം മാളിന് അടുത്ത്, എന്നിവിടങ്ങളിലാണ് എൻട്രി, എക്സിറ്റ് പോയിൻ്റുകൾ ആലോചിക്കുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത എതിർപ്പിനിടെയാണ് ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന തുരങ്കപാത പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.

TAGS: BENGALURU | TUNNEL CORRIDOR
SUMMARY: Centre will help funding in tunnel corridor project says cm

Savre Digital

Recent Posts

‘അവർക്ക് മാനസിക പ്രയാസമുണ്ടാക്കിയതിൽ ഖേദിക്കുന്നു’; ഗൗരി കിഷനോട് മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്

ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…

4 hours ago

യുഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…

5 hours ago

പോപ്പുലർ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…

5 hours ago

തിരുസ്വരൂപം അനാവരണം ചെയ്തു; മദര്‍ ഏലിശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു

കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…

6 hours ago

യൂട‍്യൂബ് വിഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; ഷാജൻ സ്കറിയയ്ക്ക് മുൻകൂര്‍ ജാമ‍്യം

കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച്‌ യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…

6 hours ago

പ്രശ്നോത്തരി മത്സരം

ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…

6 hours ago