ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള കർണാടക സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ തുരങ്ക ഇടനാഴിക്ക് (tunnel corridor) കേന്ദ്രം ഫണ്ട് അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് അനുകൂല മറുപടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.
ദേശീയപാത ഏഴിനെയും ദേശീയപാത 14നെയും ബന്ധിപ്പിക്കുന്ന പദ്ധതിക്ക് 30,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി കേന്ദ്ര ബജറ്റിൽ തുക വകയിരുത്തണമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഹെബ്ബാളിൽനിന്ന് സെൻട്രൽ സിൽക്ക് ബോർഡിലേക്ക് 18 കിലോമീറ്റർ നീളുന്ന തുരങ്കപാതയാണ് പദ്ധതിയുടെ ആദ്യഘട്ടം.
പാതയിൽ വാഹനങ്ങൾക്കായി അഞ്ച് എൻട്രി, എക്സിറ്റ് പോയിൻ്റുകൾ ഉണ്ടാകും. സെൻട്രൽ സിൽക്ക് ബോർഡ്, ലാൽബാഗ്, ബാംഗ്ലൂർ ഗോൾഫ് ക്ലബ്, പാലസ് ഗ്രൗണ്ട്സ്, ഹെബ്ബാൾ ഫ്ലൈഓവറിന് സമീപം എസ്റ്റീം മാളിന് അടുത്ത്, എന്നിവിടങ്ങളിലാണ് എൻട്രി, എക്സിറ്റ് പോയിൻ്റുകൾ ആലോചിക്കുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത എതിർപ്പിനിടെയാണ് ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന തുരങ്കപാത പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.
TAGS: BENGALURU | TUNNEL CORRIDOR
SUMMARY: Centre will help funding in tunnel corridor project says cm
ന്യൂഡല്‍ഹി: അഗ്നി പ്രൈം മധ്യദൂര മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. റെയില്‍ അധിഷ്ഠിത മൊബൈല്‍…
തിരുവനന്തപുരം: യുണൈറ്റഡ് കിംങ്ഡമിലെ (യു.കെ) വെയില്‍സ് എന്‍.എച്ച് എസ്സില്‍ രജിസ്ട്രേഡ് മെന്റല്‍ ഹെല്‍ത്ത് നഴ്സസ് (RMNs) തസ്തികയിലേയ്ക്കുളള ഒഴിവുകളിലേയ്ക്ക് സംസ്ഥാന…
തിരുവനന്തപുരം: സെപ്റ്റംബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്നുമുതൽ വിതരണം ചെയ്യും. 62 ലക്ഷത്തോളം പേർക്ക് 1,600 രൂപവീതം ലഭിക്കും. ഇതിനായി…
കൊച്ചി: സ്വർണവില തുടർച്ചയായി രണ്ടാം ദിവസവും കുറഞ്ഞു. ഇന്ന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കുറഞ്ഞത്. ഇതോടെ…
ജറുസലം: തെക്കൻ ഇസ്രയേലിലെ എയ്‌ലത് നഗരത്തിൽ ഡ്രോൺ ആക്രമണം. യെമനിൽനിന്നും അയച്ച ഡ്രോൺ ചെങ്കടൽ തീരത്തെ ടൂറിസ്റ്റ് കേന്ദ്രമായ എയ്‌ലത്…
തിരുവനന്തപുരം: ഓപ്പറേഷൻ നുംഖോർ റെയ്‌ഡ് കസ്റ്റംസ് ഇന്നും തുടരും. റെയ്ഡിൽ ഇതുവരെ പിടിച്ചെടുത്തത് 38 വാഹനങ്ങൾ മാത്രമാണ്. 150 മുതല്‍…