ബെംഗളൂരു: ബെംഗളൂരുവിൽ പത്ത് മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ പാർക്കിംഗ് (സൈക്കിൾ ഡോക്ക്) തുറക്കുമെന്ന് ബിഎംആർസിഎൽ അറിയിച്ചു. മെട്രോ സ്റ്റേഷനുകളിൽ സൈക്കിളുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനാണിത്. ഇതിനായുള്ള സാധ്യതകൾ വിലയിരുത്തുന്നതിന് ഡയറക്ടറേറ്റ് ഓഫ് അർബൻ ലാൻഡ് ട്രാൻസ്‌പോർട്ട് പ്രത്യേക പഠനം നടത്തും.
ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡുമായി (ബിഎംആർസിഎൽ) സഹകരിച്ച് ഡിയുഎൽടി നേരത്തെ നഗരത്തിലെ 10 മെട്രോ സ്റ്റേഷനുകളിൽ സൈക്കിൾ സ്റ്റാൻഡുകളുടെയും പെഡൽ പോർട്ടുകളുടെയും പൈലറ്റ് പ്രോജക്ടായി ഏറ്റെടുത്തിരുന്നു. സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
കെംഗേരി ബസ് ടെർമിനൽ, കെആർ പുരം, മാധവാര, ചിക്കബിദരകല്ല്, മഞ്ജുനാഥ നഗര, ദാസറഹള്ളി, നാഷണൽ കോളേജ്, ബനശങ്കരി, ജയപ്രകാശ് നഗർ, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് സൈക്കിൾ പാർക്കിംഗ് തുറക്കുന്നതിനായി തിരഞ്ഞെടുത്ത സ്റ്റേഷനുകൾ.
TAGS: BENGALURU | METRO STATIONS
SUMMARY: Bengaluru metro stations to have cycle docks soon
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…
ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര ഗ്രാമത്തിലെ ഫിലിപ്പ് കാസ്റ്റലിനോയ്ക്കാണ് (63) പരുക്കേറ്റത്. ബുധനാഴ്ച…
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…