ബെംഗളൂരു: ബെംഗളൂരുവിലെ പിജികൾക്കായി മാർഗനിർദേശം പുറത്തിറക്കി സിറ്റി പോലീസ്. നഗരത്തിലെ എല്ലാ പിജികളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ഇൻസ്‌പെക്ടർമാർക്ക് നിർദ്ദേശം നൽകിയതായി സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ പറഞ്ഞു. ബീഹാർ സ്വദേശിനിയായ യുവതിയെ കോറമംഗലയിലെ പേയിംഗ് ഗസ്റ്റ് താമസസ്ഥലത്ത് വെച്ച് യുവാവ് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
നഗരത്തിലെ എല്ലാ പിജികളിലും സിസിടിവി ക്യാമറകൾ നിർബന്ധമായും സ്ഥാപിക്കണം. സുരക്ഷാ ജീവനക്കാരെ നിയമിക്കണം, പിജികളിൽ താമസിക്കുന്ന എല്ലാവരുടെയും വിവരങ്ങൾ അതാത് പോലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ശേഖരിക്കണം, അധികാരപരിധിയിലുള്ള പോലീസ് പിജി താമസക്കാരുടെ വിശദാംശങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്.
എല്ലാ വിവരങ്ങളും പുതുതായി സമാരംഭിച്ച പോലീസ് സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യണം. പിജി ഉടമകൾ സുരക്ഷാ നടപടികൾ കൈക്കൊള്ളണം, ഭക്ഷണത്തിൻ്റെ ഗുണനിലവാരം ശ്രദ്ധിക്കുകയും വേണം. പിജി ട്രേഡ് ലൈസൻസ് സംബന്ധിച്ച വിവരങ്ങൾ പോലീസ് ശേഖരിക്കണം. ഏതെങ്കിലും അനധികൃത പിജി കണ്ടെത്തിയാൽ ഉടൻ ബിബിഎംപിയെ അറിയിക്കണം, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും പോലീസിനെ അറിയിക്കണം.
ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലെയും പിജികളിൽ പ്രതിമാസ പരിശോധന നടത്തണം. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഉറപ്പായും പിജി ഉടമകൾ അറിഞ്ഞിരിക്കണമെന്നും നിർദേശമുണ്ട്.
TAGS: BENGALURU | PG | GUIDELINES
SUMMARY: Bengaluru police issue guidelines to PG accommodations after woman’s murder
കൊച്ചി: സ്വര്‍ണ്ണക്കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. കസ്റ്റംസ് ഇൻസ്പെക്ടർ കെഎ അനീഷിനെതിരെയാണ് കൊച്ചി കസ്റ്റംസ്…
ബെംഗളൂരു: കൊലപ്പെടുത്തിയ നിലയിൽ അഞ്ചിടങ്ങളിൽ നിന്ന് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തി. തുമകുരു ചിമ്പഗനഹള്ളി കൊറട്ടഗെരെയ്ക്കും കോലാലയ്ക്കും ഇടയിൽ നിന്നാണ്…
കാസറഗോഡ്: ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ്…
ബെയ്ജിങ്: എസ്‌സിഒ (Shanghai Cooperation Organisation) ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് ചൈന. ഓഗസ്റ്റ് 31, സെപ്റ്റംബർ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്‌ക്വാഡുകൾ…
ബെംഗളൂരു: വോട്ടർ പട്ടിക ക്രമക്കേടിൽ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘വോട്ട് അധികാർ…