ബെംഗളൂരു: ബെംഗളൂരുവിലെ മഴക്കെടുതി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ പ്രത്യേക സമിതി രൂപീകരിച്ചു. കമ്മിറ്റിയെ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നയിക്കും. സമിതിയിൽ ഐടി, ബിടി, സ്റ്റാർട്ടപ്പ് വിഷൻ ഗ്രൂപ്പുകളുടെ തലവന്മാരും ഉൾപ്പെടുമെന്ന് ഐടി -ബിടി വകുപ്പ് മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.
തുടർച്ചയായി പെയ്യുന്ന മഴ വിവിധ വ്യവസായങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഉണ്ടാക്കിയ ഗുരുതരമായ ആഘാതത്തെക്കുറിച്ച് സർക്കാർ അതീവ ശ്രദ്ധാലുവാണെന്ന് മന്ത്രി ബുധനാഴ്ച പരാമർശിച്ചു. വ്യവസായങ്ങൾ, കോർപ്പറേറ്റുകൾ, വ്യവസായ അസോസിയേഷനുകൾ, ബിസിനസ് പാർക്ക് അസോസിയേഷനുകൾ, സിറ്റിസൺ ഗ്രൂപ്പുകൾ എന്നിവയുമായി ഉടൻ ചർച്ച നടത്താനും സർക്കാർ പദ്ധതിയിടുന്നതായി ഖാർഗെ പറഞ്ഞു.
ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ്, മാന്യത ടെക് പാർക്ക് തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങളെയാണ് മഴ ഏറ്റവുമധികം ബാധിച്ചത്. ഈ പ്രദേശത്തെ കമ്പനികൾ നേരിടുന്ന വെല്ലുവിളികളും പ്രശ്‌നങ്ങളും മുൻഗണനാടിസ്ഥാനത്തിൽ പരിഹരിക്കുന്നതിനുള്ള പദ്ധതി രൂപീകരിക്കാൻ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | RAIN
SUMMARY: Special committee formed to tackle rain related issues
ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീഗനറിൽ വച്ചാണ് യുവാവിനെ…
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോർ കമ്മിറ്റി അംഗം…
ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50),…
ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് എന്നിവ സംയുക്തമായി…