ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് ആഡംബര ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇലക്ട്രോണിക് സിറ്റിയിലെ ഒട്ടേര ഹോട്ടൽ ഉൾപ്പെടെയുള്ളവയ്ക്കാണ് സന്ദേശം ലഭിച്ചത്.
ദൗഡി ജിവൽ എന്ന് വ്യക്തിയാണ് ഭീഷണി സന്ദേശം അയച്ചത്. താൻ ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൻ ആണെന്നും ഹോട്ടലുകളുടെ ഫ്രണ്ട് ഡെസ്‌ക്കുകളിലേക്ക് അയച്ച സന്ദേശത്തിൽ ഇയാൾ ചേർത്തിരുന്നു. തന്റെ പിതാവ് ആണ് ഹോട്ടലുകളിൽ ബോംബ് വെച്ചിരിക്കുന്നതെന്നും, ഐഎസ്ഐയുമായും തമിഴ്‌നാട് ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയ കുടുംബവുമായും ചേർന്നാണ് പിതാവ് ഇത് ചെയ്തതെന്ന് സന്ദേശത്തിൽ പറഞ്ഞു.
തമിഴ്നാട് ആസ്ഥാനമായുള്ള പ്രമുഖ രാഷ്ട്രീയ കുടുംബം ഉൾപ്പെട്ടിരിക്കുന്ന മയക്കുമരുന്ന് കേസിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് സ്‌ഫോടനം നടത്തുന്നതെന്നും സന്ദേശത്തിൽ ചേർത്തു. ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതൊരു വ്യാജ ഭീഷണി സന്ദേശം ആണെന്നുമാണ് പോലീസ് നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
പത്തനംതിട്ട: അടൂരില്‍ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനല്‍ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കല്‍…
ബെംഗളൂരു: തിരുവനന്തപുരം പാറശ്ശാല സ്വദേശിനി വാസന്തി. എസ് (78) ബെംഗളൂരുവില്‍ അന്തരിച്ചു. രാമമൂര്‍ത്തി നഗര്‍ ന്യൂ മഞ്ജുനാഥ ലേഔട്ട് ബാലാജി…
ചണ്ഡീഗഡ്: പഞ്ചാബിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു. തരൺ തരൺ ജില്ലയിലാണ് ദാരുണസംഭവം നടന്നത്. അലിപൂർ ഗ്രാമവാസികളായ…
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസില്‍ റിമാൻഡില്‍ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തിരികെ ജയിലിലേക്ക്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ തിരഞ്ഞെടുപ്പ് മാറ്റിവച്ച വിഴിഞ്ഞം വാർഡിൽ നാളെ പോളിംഗ്. സിറ്റിംഗ് വാർഡ് നിലനിർത്താൻ സിപിഎമ്മും വാർഡ് തിരിച്ചുപിടിക്കാൻ…
പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായി പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ…