ബെംഗളൂരുവിലെ മൂന്ന് ഹോട്ടലുകൾക്ക് ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ മൂന്ന് ആഡംബര ഹോട്ടലുകൾക്ക് ബോംബ് ഭീഷണി. വ്യാഴാഴ്ച്ച പുലര്‍ച്ചെ 2 മണിക്ക് ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. ഇലക്ട്രോണിക് സിറ്റിയിലെ ഒട്ടേര ഹോട്ടൽ ഉൾപ്പെടെയുള്ളവയ്ക്കാണ് സന്ദേശം ലഭിച്ചത്.

ദൗഡി ജിവൽ എന്ന് വ്യക്തിയാണ് ഭീഷണി സന്ദേശം അയച്ചത്. താൻ ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ മകൻ ആണെന്നും ഹോട്ടലുകളുടെ ഫ്രണ്ട് ഡെസ്‌ക്കുകളിലേക്ക് അയച്ച സന്ദേശത്തിൽ ഇയാൾ ചേർത്തിരുന്നു. തന്റെ പിതാവ് ആണ് ഹോട്ടലുകളിൽ ബോംബ് വെച്ചിരിക്കുന്നതെന്നും, ഐഎസ്ഐയുമായും തമിഴ്‌നാട് ആസ്ഥാനമായുള്ള ഒരു രാഷ്ട്രീയ കുടുംബവുമായും ചേർന്നാണ് പിതാവ് ഇത് ചെയ്തതെന്ന് സന്ദേശത്തിൽ പറഞ്ഞു.

തമിഴ്നാട് ആസ്ഥാനമായുള്ള പ്രമുഖ രാഷ്ട്രീയ കുടുംബം ഉൾപ്പെട്ടിരിക്കുന്ന മയക്കുമരുന്ന് കേസിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് സ്‌ഫോടനം നടത്തുന്നതെന്നും സന്ദേശത്തിൽ ചേർത്തു. ഹോട്ടൽ ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ഇതൊരു വ്യാജ ഭീഷണി സന്ദേശം ആണെന്നുമാണ് പോലീസ് നിഗമനം. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മിനി കൂപ്പര്‍ അപകടം: സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്

കൊച്ചി: നെടുമ്പാശ്ശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകട കേസിലെ മുഖ്യപ്രതി...

ആശുപത്രികളില്‍ ചികിത്സാ നിരക്കുകള്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം; കർശന നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: ആശുപത്രികളിലെ ചികിത്സാ നിരക്കുകളും സേവനച്ചെലവുകളും പൊതുജനങ്ങള്‍ക്ക് കാണാവുന്ന വിധത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്...

മാഗഡിയിൽ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ ക്ഷേത്രപൂജാരി കൊല്ലപ്പെട്ടു 

ബെംഗളൂരു: ബെംഗളൂരു സൗത്ത് ജില്ലയിലെ മാഗഡി താലൂക്കിലുള്ള കല്ലുദേവനഹള്ളി ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ...

മെട്രോ പർപ്പിൾ ലൈനിലെ ട്രാക്കിൽ കയറി 65കാരന്‍; സര്‍വീസ് 15 മിനിറ്റ് തടസ്സപ്പെട്ടു

ബെംഗളൂരു: നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ തിങ്കളാഴ്ച രാത്രി 15 മിനിറ്റോളം...

വിമാനത്താവള റോഡിലെ സദഹള്ളി അടിപ്പാത നിർമാണം ആരംഭിച്ചു; ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്ന് പ്രതീക്ഷ

ബെംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനായി സദഹള്ളി ജങ്ഷനിൽ...

റിയാദിലെ ഹൂതി ആക്രമണം, ഒരാള്‍കൂടി കൊല്ലപ്പെട്ടു; വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 17 വരെ അടച്ചിട്ടു 

റിയാദ്: റിയാദ് വിമാനത്താവളത്തിലെ പാസഞ്ചർ ഹാളിൽ പ്രൊജക്ടൈൽ പതിച്ച് ഞായറാഴ്ച നടന്ന...

യുവധാര വെൽഫെയർ അസോസിയേഷൻ ഭാരവാഹികള്‍

ബെംഗളൂരു: യുവധാര വെൽഫെയർ അസോസിയേഷൻ ജിഗണിയുടെ പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍:  അരുൺ കുമാർ:...

കൈരളി സമാജം ഹൊസൂര്‍ ഓണാഘോഷം

ബെംഗളൂരു: കൈരളി സമാജം ഹൊസൂരിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷമായ 'കൈരളീയം 2026'...

Related Articles

Popular Categories