ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് മന്ത്രി

ബെംഗളൂരു: ബെംഗളൂരുവിലെ രണ്ടാമത്തെ വിമാനത്താവളത്തിനുള്ള സ്ഥലം ഉടൻ പ്രഖ്യാപിക്കുമെന്ന് വ്യവസായ മന്ത്രി എം.ബി. പാട്ടീൽ അറിയിച്ചു. വിമാനത്താവളത്തിനായി ബെംഗളൂരുവിനടുത്തുള്ള നാലോ അഞ്ചോ താത്കാലിക സ്ഥലങ്ങൾ സർക്കാർ ഇതിനകം തിരഞ്ഞെടുത്തിട്ടുണ്ടെന്ന് പാട്ടീൽ പറഞ്ഞു. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻ്റെ (ബിഐഎഎൽ) 130 കിലോമീറ്റർ ചുറ്റളവിൽ വിമാനത്താവളങ്ങൾ വരാൻ കഴിയാത്ത എക്സ്ക്ലൂസിവിറ്റി നിയമം 2032-ൽ അവസാനിക്കും. എന്നാൽ രണ്ടാമത്തെ എയർപോർട്ട് ജോലി ആരംഭിക്കാൻ 2033 വരെ കാത്തിരിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.

കെംപഗൗഡ വിമാനത്താവളം നിർമിക്കുന്ന സമയത്ത് കർണാടക സർക്കാർ ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായി 25 വർഷത്തേക്ക് കരാർ ഒപ്പിട്ടിരുന്നു. കെംപഗൗഡ വിമാനത്താവളത്തിൻ്റെ 150 കിലോമീറ്റർ ചുറ്റളവിൽ മറ്റൊരു വിമാനത്താവളം നിർമിക്കരുതെന്നാണ് കരാർ. ഒൻപത് വർഷം കൂടി കഴിഞ്ഞാൽ കരാർ അവസാനിക്കും. രണ്ടാം വിമാനത്താവളത്തിന് വേണ്ടിയുള്ള പ്രവൃത്തി ഇപ്പോൾ തന്നെ ആരംഭിക്കണമെന്നും മന്ത്രി പറഞ്ഞു.

ഡൽഹി, മുംബൈ വിമാനത്താവളങ്ങൾ കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളം ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളം ആണ്. കഴിഞ്ഞ വ‍ർഷം 37.5 മില്യൺ യാത്രക്കാരാണ് കെംപഗൗഡ വിമാനത്താവളം വഴി യാത്ര ചെയ്തത്. കൂടാതെ, നാല് ലക്ഷം ടൺ ചരക്കുനീക്കവും വിമാനത്താവളം വഴി നടന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ മന്ത്രി നഗരത്തിന് മറ്റൊരു വിമാനത്താവളം കൂടി അനിവാര്യമാണെന്നും പറഞ്ഞു.

TAGS: BENGALURU UPDATES | AIRPORT
SUMMARY: Location of second airport for Bengaluru to be finalised soon

Savre Digital

Recent Posts

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. 1034 തദ്ദേശ സ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി…

7 minutes ago

ജിഎസ്ടി നോട്ടീസ്: ചെറുകിട വ്യാപരികളുടെ സമരം പിന്‍വലിച്ചു

ബെംഗളൂരു: ജിഎസ്ടി നോട്ടീസിനെതിരേ ചെറുകിടവ്യാപാരികൾ നടത്താനിരുന്ന കടയടപ്പുസമരം പിന്‍വലിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാപാരിസംഘടനകളുടെ പ്രതിനിധികളുടെ ചർച്ചയിലാണ് ധാരണയിലെത്തിയത്. വെള്ളിയാഴ്ച…

15 minutes ago

എഐകെഎംസിസി സാന്ത്വനപരിചരണ പ്രവർത്തക സംഗമം

ബെംഗളൂരു: എഐകെഎംസിസിയുടെയും ശിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യുമാനിറ്റിയുടെയും (എസ്ടിസിഎച്ച് )നേതൃത്വത്തിൽ സാന്ത്വന പരിചരണ പ്രവർത്തകരുടെ സംഗമവും പരിശീലനവും സംഘടിപ്പിച്ചു.…

33 minutes ago

നാഗസാന്ദ്ര കേരളീയം പഠനകേന്ദ്രത്തിൽ പ്രവേശനോത്സവം

ബെംഗളൂരു:നാഗസാന്ദ്ര പ്രസ്റ്റീജ് ജിണ്ടാൽ സിറ്റി അപ്പാർട്‌മെന്റിലെ മലയാളി കൂട്ടായ്മയായ കേരളീയം നടത്തുന്ന മലയാളം മിഷൻ പഠനകേന്ദ്രത്തിൽ മലയാളം, കന്നഡ ക്ലാസുകളുടെ…

40 minutes ago

ഇനി ജനഹൃദയങ്ങളില്‍; വി എസിന് രക്തസാക്ഷികളുടെ മണ്ണില്‍ നിത്യനിദ്ര

ആലപ്പുഴ: വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വിഎസ് ഇനി ജനഹൃദയങ്ങളില്‍. പുന്നപ്രയിലെ രക്തസാക്ഷികളുടെ മണ്ണായ വലിയ ചുടുകാടില്‍ വി.എസിന്റെ ഭൗതികശരീരം…

9 hours ago

ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ; എസ്ഐടി സംഘത്തിൽ 20 പോലീസ് ഉദ്യോഗസ്ഥരെക്കൂടി ഉൾപ്പെടുത്തി

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ധർമസ്ഥലയിൽ നൂറോളം യുവതികളെ രഹസ്യമായി കുഴിച്ചു മൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കുന്ന പ്രത്യേക…

10 hours ago