KARNATAKA

ജിഎസ്ടി നോട്ടീസ്: ചെറുകിട വ്യാപരികളുടെ സമരം പിന്‍വലിച്ചു

ബെംഗളൂരു: ജിഎസ്ടി നോട്ടീസിനെതിരേ ചെറുകിടവ്യാപാരികൾ നടത്താനിരുന്ന കടയടപ്പുസമരം പിന്‍വലിച്ചു. ബുധനാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യാപാരിസംഘടനകളുടെ പ്രതിനിധികളുടെ ചർച്ചയിലാണ് ധാരണയിലെത്തിയത്. വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി കടയടപ്പ് സമരം നടത്താനായിരുന്നു വ്യാപാരികളുടെ തീരുമാനം.

പച്ചക്കറി, പലചരക്ക് വ്യാപാരികൾക്ക് ജിഎസ്ടി അടയ്ക്കുന്നതിന് നോട്ടീസ് ലഭിച്ചതാണ് പ്രതിഷേധത്തിന് കാരണം. യുപിഐ മുഖേന പണം സ്വീകരിക്കുന്നതാണ് നോട്ടീസിന് കാരണമെന്ന് പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് ബേക്കറികടകളും പെട്ടികടകളും ഉന്തുവണ്ടിക്കാരും അടക്കമുള്ള  വ്യാപാരികൾ പ്രതിഷേധവുമായി എത്തിയത്. കേന്ദ്രത്തിന്റെ മാനദണ്ഡം അനുസരിച്ചാണ് വാണിജ്യനികുതി വകുപ്പ് നോട്ടീസ് നൽകിയതെന്ന് മുഖ്യമന്ത്രി യോഗത്തിനു ശേഷം വിശദീകരിച്ചു. കഴിഞ്ഞ രണ്ടരവർഷത്തിനിടെ 18,000 നോട്ടീസ് മാത്രമാണ് പുറപ്പെടുവിച്ചത്. തെറ്റായ കണക്കുകളുടെ അടിസ്ഥാനത്തിൽ നികുതികുടിശ്ശിക അടയ്ക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ തിരുത്തും. വാർഷിക വിറ്റുവരവ് 40 ലക്ഷം രൂപയിൽ കൂടുതലുള്ള കടകൾ മാത്രം ജിഎസ്ടി രജിസ്‌ട്രേഷൻ നടത്തിയാൽമതി. പാൽ, പച്ചക്കറി, മത്സ്യം തുടങ്ങിയവ വിൽക്കുന്നവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ പിൻവലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


SUMMARY: GST Notice: Small traders’ strike called off

NEWS DESK

Recent Posts

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…

3 hours ago

ആശ്വാസ വാര്‍ത്ത; ഹോര്‍മുസ് പൂര്‍ണമായി തുറന്ന് ഇറാൻ, നന്ദി പറഞ്ഞ് ട്രംപ്

തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…

3 hours ago

കർണാടകയിലെ യാദ്ഗിറില്‍ കാറും ബസും കൂട്ടിയിടിച്ച് തീപിടിച്ചു; ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം  കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…

4 hours ago

കേന്ദ്രത്തിന് തിരിച്ചടി: വനിതാ സംവരണ ഭേദഗതി ബിൽ പരാജയപ്പെട്ടു

ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…

5 hours ago

ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…

5 hours ago

വാല്‍പ്പാറയില്‍ ടെമ്പോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; ഒമ്പത് മലയാളികൾക്ക് ദാരുണാന്ത്യം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…

6 hours ago