ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ (എംഎച്ച്എ) നിർദ്ദേശപ്രകാരം ഓപ്പറേഷൻ അഭ്യാസിന്റെ (ഓപ്പറേഷൻ എക്സർസൈസ്) ഭാഗമായി ബെംഗളൂരുവിലെ വിവിധയിടങ്ങളിലായി സിവിൽ ഡിഫൻസ്‌ മോക് ഡ്രിൽ നടന്നു. ഉച്ചകഴിഞ്ഞ് 3.48 ന് എയർ സൈറൺ മുഴങ്ങിയ ഉടൻ, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ, പോലീസ്, ഫയർ ആൻഡ് എമർജൻസി സർവീസുകൾ എന്നിവർ മോക് ഡ്രിൽ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

തീപിടുത്തമുണ്ടായാലുള്ള രക്ഷാപ്രവർത്തനങ്ങൾ, അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് ആളുകളെ കണ്ടെത്തൽ, ഉയർന്ന കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കൽ, മെഡിക്കൽ അടിയന്തര സേവനങ്ങൾ നൽകൽ എന്നിവയായിരുന്നു ഡ്രില്ലിൽ പ്രധാനമായും ഉൾപ്പെട്ടിരുന്നത്. അരമണിക്കൂറോളം ഡ്രിൽ തുടർന്നു. ബെംഗളൂരുവിനു പുറമെ റായ്ച്ചൂർ, കാർവാർ എന്നിവിടങ്ങളിലും സമാനമായ മോക് ഡ്രിൽ നടത്തി. കേന്ദ്ര പ്രതിരോധ വകുപ്പിന്റെയും ആഭ്യന്തര വകുപ്പിന്റെയും നിർദ്ദേശപ്രകാരം കർണാടക സംസ്ഥാന ഫയർ ആൻഡ് എമർജൻസി സർവീസസ് വകുപ്പാണ് മോക്ക് ഓപ്പറേഷനും ബോധവൽക്കരണ പരിശീലനവും സംഘടിപ്പിച്ചത്.

പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കാൻ കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പരമേശ്വര പറഞ്ഞു. സ്വയം എങ്ങനെ സംരക്ഷിക്കാം, പൗരന്മാരുടെ ഉത്തരവാദിത്തങ്ങൾ എന്തൊക്കെയാണ്, അപകട സാഹചര്യത്തിൽ എങ്ങനെ മറികടക്കാം എന്നിവ സംബന്ധിച്ച് കൃത്യമായ അവബോധം എല്ലാവർക്കും നൽകാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

 

TAGS: BENGALURU | MOCK DRILL
SUMMARY: Operation abhyas mock drill conducted in Several places in Bangalore

Savre Digital

Recent Posts

മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍

മലപ്പുറം: കടലില്‍ നിന്ന് മത്സ്യബന്ധനത്തിനിടെ നാഗവിഗ്രഹങ്ങള്‍ കണ്ടെത്തി. താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലില്‍ നിന്നാണ് രണ്ട് നാഗവിഗ്രഹങ്ങള്‍ കണ്ടെത്തിയത്. പുതിയ…

19 minutes ago

140 പേരുടെ വിമാന യാത്ര ഒരു എലി കാരണം വൈകിയത് മൂന്ന് മണിക്കൂര്‍

കാൺപൂർ: വിമാനത്തിനുള്ളി​ലെ കാബിനിൽ എലിയെ കണ്ടതിനെ തുടർന്ന് 140 പേരുടെ വിമാന യാത്ര മൂന്ന് മണിക്കൂർ വൈകി. കാൺപൂർ വിമാനത്താവളത്തിൽ…

1 hour ago

മുൻ മാനേജറെ  മർദിച്ചെന്ന കേസ്; ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

കൊച്ചി: മുൻ മാനേജർ വിപിൻ കുമാറിനെ മർദിച്ച കേസില്‍ നടൻ ഉണ്ണി മുകുന്ദന് സമൻസ്. കാക്കനാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ്…

1 hour ago

അമ്മക്ക് മുന്നില്‍ എട്ട് വയസുകാരിയെ പുലി കടിച്ചുകൊന്നു

ഭോപ്പാൽ: അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത…

2 hours ago

പ്രവാസികൾക്കായുളള ‘നോര്‍ക്ക കെയര്‍’ ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയ്ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം: പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ…

3 hours ago

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വ്യാപകമായി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കണ്ണൂർ, കാസറഗോഡ്‌ ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

3 hours ago