ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിനു നേരെ ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജിനു നേരെ ബോംബ് ഭീഷണി. പട്ടനഗരെയിലുള്ള ആർവി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിന്റെ ഇമെയിലിലേക്കാണ് സന്ദേശം ലഭിച്ചത്. ഏപ്രിൽ 21 ന് രാത്രി 9.13നാണ് മെയിൽ ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ സന്ദേശം കണ്ടയുടൻ അധികൃതർ പോലീസിൽ വിവരം അറിയിച്ചു.

ജീവനക്കാരെയും, വിദ്യാർഥികളെയും ഉടൻ കോളേജ് കെട്ടിടത്തിൽ നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. ഭീഷണി വ്യാജമാണെന്ന് പോലീസ് പിന്നീട് സ്ഥിരീകരിച്ചു. സമാനമായി കർണാടക ചിത്രകലാ പരിഷത്തിലെക്കും ഭീഷണി സന്ദേശം ലഭിച്ചിരുന്നു. പോലീസ് പരിശോധന നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS: BENGALURU | BOMB THREAT
SUMMARY: Private engineering college in Bangalore recieves bomb threat

Savre Digital

Recent Posts

ബംഗാളില്‍ വീണ്ടും ബിഎല്‍ഒ ആത്മഹത്യ ചെയ്തു; എസ്‌ഐആര്‍ ഡ്യൂട്ടിയിലെ സമ്മര്‍ദമെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ ബൂത്ത് ലെവല്‍ ഓഫീസറെ (ബിഎല്‍ഒ) മരിച്ച നിലയില്‍ കണ്ടെത്തി. കൃഷ്ണനഗറിലെ ചപ്ര സ്വദേശിയായ…

33 minutes ago

കൊച്ചിയില്‍ കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളി; പണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്

കൊച്ചി: കോന്തുരുത്തി പള്ളിക്കു സമീപത്തെ വീട്ടുവളപ്പില്‍ സ്ത്രീയുടെ ജഡം ചാക്കുകൊണ്ട് മൂടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത സ്ഥലം ഉടമ…

1 hour ago

കനത്ത മഴ; മതില്‍ ഇടിഞ്ഞ് വീണ് വയോധികക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉച്ചക്കടയില്‍ കനത്ത മഴയെ തുടര്‍ന്ന് മതിലിടിഞ്ഞുവീണ് വയോധിക മരിച്ചു. ഉച്ചക്കട സ്വദേശിനി സരോജിനി (72) ആണ് മരിച്ചത്.…

2 hours ago

കണ്ണപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി; സിപിഐഎം സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടു

കണ്ണപുരം: പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യം മുന്നണി സ്ഥാനാർഥി ഒരു സീറ്റില്‍ കൂടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് തൃക്കോത്താണ്…

2 hours ago

യുഡിഎഫ് ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന് മത്സരിക്കാം; നാമനിര്‍ദേശ പത്രിക സ്വീകരിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലാ പഞ്ചായത്ത് വയലാർ ഡിവിഷനിലേക്ക് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ട്രാൻസ്‌വുമണ്‍ അരുണിമ എം. കുറുപ്പിന്റെ സ്ഥാനാർഥിത്വം അംഗീകരിച്ചു.…

3 hours ago

മയക്കുമരുന്ന് കേസ്; നടന്‍ സിദ്ധാന്ത് കപൂറിന് നോട്ടീസ്

മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…

4 hours ago