ബെംഗളൂരുവിലെ 21 ഐടി പാർക്കുകളിൽ കാവേരി ജലം ലഭ്യമാക്കും

ബെംഗളൂരു: ബെംഗളൂരു മഹാദേവപുര പ്രദേശത്തും പരിസരത്തുമുള്ള 21 ഐടി പാർക്കുകൾക്ക് കുടിവെള്ളത്തിനായി കാവേരി ജലം ലഭ്യമാക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യൂഎസ്എസ്ബി) അറിയിച്ചു. പ്രദേശത്തെ ഐടി പാർക്കുകൾ പ്രധാനമായും ആശ്രയിക്കുന്നത് കുഴൽക്കിണറുകളെയാണ്.

ഇതിനൊരു പരിഹാരം കാണാൻ കമ്പനി പ്രതിനിധികൾ ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ രാം പ്രസാദ് മനോഹറുമായി അടുത്തിടെ ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാവേരി ജലം നൽകുമെന്ന ഉറപ്പ് ബോർഡിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.

ഐടി കമ്പനികൾ നേരിടുന്ന ജലക്ഷാമം പരിഹരിക്കാൻ ഇതിനോടകം കഴിഞ്ഞുവെന്ന് ബോർഡ്‌ ചെയർമാൻ പറഞ്ഞു. ഇതിനകം നിരവധി കമ്പനികൾ കാവേരി ജലം ആവശ്യപ്പെട്ടിട്ടുണ്ട്. അവർക്കെല്ലാം തന്നെ പദ്ധതിയുടെ നാലാം ഘട്ടത്തിൽ വെള്ളം വിതരണം ചെയ്യാൻ തയ്യാറാണ്.

സ്റ്റേജ് 5 പ്രോജക്റ്റ് നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ വർഷം തന്നെ പൂർത്തിയാകുമെന്നും മനോഹർ വ്യക്തമാക്കി. 21 ഐടി പാർക്കുകൾക്ക് 12 എംഎൽഡി വെള്ളം ആവശ്യമായി വരുമെന്നും ഘട്ടം 4ൽ 5എംഎൽഡി അധികമായി ലഭ്യമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

The post ബെംഗളൂരുവിലെ 21 ഐടി പാർക്കുകളിൽ കാവേരി ജലം ലഭ്യമാക്കും appeared first on News Bengaluru.

Savre Digital

Recent Posts

ബെംഗളൂരു ലുലുവില്‍ ജൂലായ് മൂന്നുമുതൽ എൻഡ് ഓഫ് സീസൺ സെയിൽ

ബെംഗളൂരു:ബെംഗളൂരുവിലെ ലുലു സ്റ്റോറുകളിൽ എൻഡ് ഓഫ് സീസൺ സെയിൽ ജൂലായ് മൂന്നുമുതൽ ആറു വരെ നടക്കും. ഗ്രോസറി, ഇലക്ട്രോണിക്സ്, ഫാഷൻ…

2 minutes ago

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്, പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണം

ഇടുക്കി: ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മുല്ലപ്പെരിയാർ അണക്കെട്ട് നാളെ (ജൂൺ 29) തുറക്കും. ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ഷട്ടർ…

8 hours ago

പരാഗ് ജെയിൻ പുതിയ റോ മേധാവി

ന്യൂഡൽഹി: ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ ‘റോ’യുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിങ്) പുതിയ മേധാവിയായി മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ പരാഗ്…

8 hours ago

‘ഇന്ത്യയിൽ നിന്ന് അകലെയാണെങ്കിലും ഇന്ത്യക്കാരുടെ ഹൃദയത്തോട് ഏറ്റവും അടുത്ത്’;​ ബഹിരാകാശ നിലയത്തിലുള്ള ശുഭാംശുവുമായി സംസാരിച്ച് പ്രധാനമന്ത്രി

ഡൽഹി: ആക്സിയം -4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) എത്തിയ ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി…

8 hours ago

ഷൊർണൂരിൽ നിന്നും തൃശ്ശൂരിലേക്കുള്ള റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ; ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തൃശൂർ: വടക്കാഞ്ചേരിക്കും വള്ളത്തോൾ നഗറിനുമിടയ്ക്ക് അകമലയിൽ റെയിൽവേ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അകമല റെയിൽവേ ഓവർബ്രിഡ്ജിന്…

9 hours ago

ദുര്‍മന്ത്രവാദമെന്ന് സംശയം; വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി

ബെംഗളൂരു: വളര്‍ത്തുനായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി. ബെംഗളൂരു ഈസ്റ്റിലെ മഹാദേവപുരയിലാണ് സംഭവം. നായയെ യുവതി കഴുത്തറുത്ത് കൊലപ്പെടുത്തി അതിന്റെ അഴുകിയ…

10 hours ago