Categories: OBITUARY

ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരണപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശി സാബിത മന്‍സില്‍ അബ്ദുല്‍ സലാമിന്റെ മകന്‍ മുഹമ്മദ് ഈസ്സ. എ (39) ആണ് മരിച്ചത്. ബെംഗളൂരു വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബന്ധുക്കളെ അറിയാത്തതിനെ തുടര്‍ന്ന് ഉപ്പാര്‍പ്പെട്ട് പോലീസ് ബെംഗളൂരു കെഎംസിസിയെ ബന്ധപ്പെട്ടിരുന്നു. പ്രവര്‍ത്തകരുടെ അന്വേഷണത്തിലൂടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു.

മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടിക്രമങ്ങള്‍ക്ക് ശേഷം കെഎംസിസി പ്രവര്‍ത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ട്‌പോയി. ഖബറടക്കം നാളെ രാവിലെ പത്തിന് കുന്നിക്കോട് മുസ്ലിം ജമാഅത്ത് മസ്ജിദ് ഖബര്‍സ്ഥാനില്‍. മാതാവ്: സുഹൃബാന്‍ ബീവി. ഭാര്യ: നസീമ ബീവി. സഹോദരന്‍ ശരീഫ് കുട്ടി.
<BR>
TAGS : DEATH
SUMMARY : A Malayali youth died while undergoing treatment in Bengaluru

Savre Digital

Recent Posts

ബിഹാര്‍ തിരഞ്ഞെടുപ്പ് ഫലം; 200 സീറ്റുകളില്‍ എൻഡിഎ മുന്നേറ്റം

പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നുകൊണ്ടിരിക്കെ എൻഡിഎ 200 സീറ്റുകളില്‍ മുന്നിലെത്തി. ആകെ 243 സീറ്റുകളുള്ള നിയമസഭയില്‍ 200…

55 minutes ago

മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശമയച്ച്‌ തട്ടിപ്പ്; യുവതി അറസ്റ്റില്‍

തൃശൂർ: മോട്ടോർ വാഹനവകുപ്പിന്റെ പേരില്‍ വ്യാജസന്ദേശം അയച്ച്‌ 9.90 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. ഫരീദാബാദ് സ്വദേശിനി…

2 hours ago

പാലത്തായി പീഡനക്കേസ്; പ്രതി പത്മരാജൻ കുറ്റക്കാരനെന്ന് കോടതി

കണ്ണൂര്‍: കോളിളക്കം സൃഷ്ടിച്ച പാലത്തായി പീഡനക്കേസില്‍ പ്രതിയും ബിജെപി നേതാവുമായ കടവത്തൂർ മുണ്ടത്തോടില്‍ കുറുങ്ങാട്ട് കുനിയില്‍ കെ.പത്മരാജൻ കുറ്റക്കാരനെന്ന് കോടതി.…

2 hours ago

വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം

കല്‍പ്പറ്റ: വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ ആദ്യമായി അതിസങ്കീര്‍ണമായ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരമായി നടത്തി. ഓര്‍ത്തോപീഡിക്‌സ് വിഭാഗമാണ്…

3 hours ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 11,720 രൂപയായി. ഇന്നലെ 11,790 രൂപയായിരുന്നു വില. ഇന്ന്…

4 hours ago

ബിഹാറില്‍ കുതിച്ച് എന്‍ഡിഎ, നിതീഷ് വീണ്ടും അധികാരത്തിലേക്ക്, കോണ്‍ഗ്രസിന്റേത് ദയനീയ പ്രകടനം

പാ​റ്റ്ന: ബി​ഹാ​ർ നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. ലീ​ഡ് നി​ല​യി​ൽ…

4 hours ago