കൊല്ലം: ഭാര്യയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കര സ്വദേശി സാനുക്കുട്ടനാണ് (45) മരിച്ചത്. വീടിന് സമീപത്തെ വനമേഖലയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭാര്യ രേണുകയെ സാനുക്കുട്ടന്‍ കൊലപ്പെടുത്തിയത്.
ഒളിവില്‍ പോയ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ് തിരച്ചില്‍ തുടരുകയായിരുന്നു. ഇതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കത്രിക ഉപയോഗിച്ചാണ് രേണുകയെ സാനുകുട്ടന്‍ കുത്തിക്കൊലപ്പെടുത്തിയത്. കുളത്തുപ്പുഴയിലെ വീട്ടില്‍ രേണുകയും ഭര്‍ത്താവ് സാനുക്കുട്ടനും രേണുകയുടെ അമ്മയും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
മക്കള്‍ സ്‌കൂളില്‍ പോയ സമയത്ത് ഭാര്യയും ഭര്‍ത്താവും തമ്മിലുണ്ടായ വഴക്കിനിടെ കത്രിക കൊണ്ട് സാനുക്കുട്ടന്‍ ഭാര്യയെ ആക്രമിക്കുകയായിരുന്നു. കഴുത്തില്‍ അടക്കം ആഴത്തില്‍ കുത്തേറ്റു. ഗുരുതര പരിക്കുകളോടെ രേണുകയെ ആദ്യം കുളത്തൂപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടും പോകും വഴി മരിക്കുകയായിരുന്നു.
SUMMARY: Suspect who murdered wife and went on the run found dead
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…