ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി ഇലക്ട്രിക് എസി ബസുകൾ വാങ്ങാൻ ഒരുങ്ങി ബിഎംടിസി. അശോക് ലെയ്‌ലാൻഡിൻ്റെ ഉപകമ്പനിയായ ഒഎച്ച്എം ഗ്ലോബൽ മൊബിലിറ്റിയിൽ നിന്നാണ് ബിഎംടിസി എസി ഇ -ബസുകൾ വാങ്ങുന്നത്. ആകെ 320 എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസുകളാണ് വാങ്ങുന്നത്.
ഇതാദ്യമായാണ് ബിഎംടിസി എയർകണ്ടീഷൻ ചെയ്ത ഇ-ബസുകൾ ബിഎംടിസി പുറത്തിറക്കുന്നത്. നിലവിലുള്ള എല്ലാ ഇ-ബസുകളും നോൺ എസിയാണ്.
കിലോമീറ്ററിന് 65.80 രൂപയാണ് ബിഎംടിസി കരാർ കമ്പനിക്ക് നൽകുക.
പ്രോട്ടോടൈപ്പ് ബസ് രണ്ടോ മൂന്നോ മാസത്തിനുള്ളിൽ പുറത്തിറക്കും. 2025 മാർച്ചോടെ മുഴുവൻ ബസുകളും നിരത്തിലിറക്കുമെന്ന് ബിഎംടിസി അധികൃതർ അറിയിച്ചു. കരാർ കമ്പനി തന്നെയാണ് ഡ്രൈവർമാരെ വിന്യസിക്കുകയും ബസുകൾ പ്രവർത്തിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക. ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ സജ്ജീകരിക്കുകയും ചെയ്യും. എന്നാൽ കണ്ടക്ടർമാർ ബിഎംടിസിയിൽ നിന്നുള്ളവരായിരിക്കും.
The post ബെംഗളൂരുവിൽ ആദ്യമായി എസി ഇ-ബസുകൾ വാങ്ങാനൊരുങ്ങി ബിഎംടിസി appeared first on News Bengaluru.
Powered by WPeMatico
കൊച്ചി: റാപ്പര്‍ വേടനെതിരെ ലൈംഗിക അതിക്രമത്തിന് പുതിയ കേസ്. ഗവേഷകയായ യുവതിയുടെ പരാതിയില്‍ കൊച്ചി സിറ്റി പോലീസാണ് നിയമനടപടി തുടങ്ങിയത്.…
ബെംഗളൂരു: ആഭ്യന്തര സര്‍വീസുകളില്‍ തിളങ്ങിയ ആകാശ എയര്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകളിലേയ്ക്ക്. ബെംഗളൂരുവില്‍ നിന്നുള്ള രണ്ടു അന്താരാഷ്‌ട്ര സര്‍വീസുകള്‍ നിലവില്‍…
ബെംഗളൂരു: കെഎൻഎസ്എസ് ശിവമൊഗ്ഗ കരയോഗം കുടുംബസംഗമം ശിവമൊഗ്ഗയിലെ സാഗർ റോഡിലുള്ള ശ്രീ ദ്വാരക കൺവെൻഷൻ എ സി ഹാളിൽ വെച്ച്…
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിജിലന്റെ തിരോധാനത്തില്‍ ആറ് വര്‍ഷത്തിന് ശേഷം ചുരുളഴിയുന്നു. യുവാവിനെ കൊന്ന് കുഴിച്ച് മൂടിയത് സുഹൃത്തുക്കളെന്ന്…
ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചനത്തിന് നടക്കുന്ന ചര്‍ച്ചകളില്‍ നിന്ന് കാന്തപുരം എ.പി. അബൂബക്കര്‍…
താമരശേരി: താമരശേരി ചുരത്തില്‍ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിലിടിച്ച് അപകടം. ചുരം ഇറങ്ങുകയായിരുന്ന ലോറിയുടെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഏഴ്…