ബെംഗളൂരു: ബെംഗളൂരുവിൽ അടുത്ത ഒരാഴ്ചത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. അടുത്ത രണ്ട് ദിവസങ്ങളിൽ ബെംഗളൂരുവിലെ പരമാവധി, കുറഞ്ഞ താപനില 34 ഡിഗ്രി സെൽഷ്യസിനും 23 ഡിഗ്രി സെൽഷ്യസിനും ഇടയിൽ ആയിരിക്കും. ചൊവ്വാഴ്ച മുതൽ വെള്ളി വരെ നഗരത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കാണ് സാധ്യതയെന്ന് ഐഎംഡി അറിയിച്ചു.
കർണാടകയിലെ മറ്റു ജില്ലകളിലും സമാന കാലാവസ്ഥയായിരിക്കും. വടക്കൻ കർണാടക ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. തീരദേശ കർണാടക ജില്ലകളിൽ ഇതിനോടകം കനത്ത മഴ ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിലും ഇത് തുടർന്നേക്കും. ബെംഗളൂരു അർബൻ, റൂറൽ ജില്ലകൾ, ബീദർ, ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യത.
TAGS: BENGALURU | RAIN
SUMMARY: Bengaluru to get heavy rainfall for coming days
ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കെത്തുകയില്ലെന്നാണ് വിവരം. കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ നേരിട്ട് ചെന്നൈയില്‍ എത്തിക്കാനാണ് പുതിയ…
ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകരും വിദ്യാർഥികളുമായി മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട സംവദിക്കുന്ന ‘ഡയറക്ടറോടൊപ്പം’…
കണ്ണൂർ: ഭർത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം പിഴയും വിധിച്ച് കോടതി. കണ്ണൂർ പെരിങ്ങോം…
ബാങ്കോക്ക്: തായ്ലൻഡ് മുൻ രാജ്ഞി സിരികിത് കിറ്റിയാകര (93) അന്തരിച്ചു. ബാങ്കോക്കിലെ ആശുപത്രിയിലായിരുന്നു അന്ത്യം. രക്തത്തില്‍ അണുബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് ചികിത്സയില്‍…
തൃശൂർ: മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനില്‍ വൻ മോഷണം. ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍ നിന്നും കാറിലെത്തിയ സംഘം 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു.…
ഇടുക്കി: ഇടുക്കി നിരപ്പേല്‍ കടയില്‍ വെച്ച് വയോധികനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി. നിരപ്പേല്‍ കട ഈറ്റപ്പുറത്ത് സുകുമാരൻ (64) ആണ്…