ബെംഗളൂരുവിൽ ഓട്ടോ നിരക്ക് വർധിച്ചേക്കും

ബെംഗളൂരു: ബെംഗളൂരുവിൽ ഓട്ടോ നിരക്ക് മാർച്ച്‌ മുതൽ വർധിച്ചേക്കും. നിരക്ക് പരിഷ്കരണം ചർച്ച ചെയ്യുന്നതിനായി മാർച്ച് 12ന് ഓട്ടോറിക്ഷ യൂണിയനുകളുമായി യോഗം ചേരുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം മീറ്റർ നിരക്കുകൾ വർധിപ്പിക്കാൻ റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ചെയർമാനോട്‌ ഓട്ടോ ഡ്രൈവർമാരുടെ അസോസിയേഷനുകൾ അഭ്യർത്ഥിച്ചിരുന്നു. കൂടാതെ കിലോമീറ്ററിന് 5-10 രൂപ വരെ വർധനവ് വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

നഗരത്തെ ഏറ്റവും കുറഞ്ഞ ഓട്ടോ നിരക്ക് 30 രൂപയാണ് (ആദ്യത്തെ 2 കിലോമീറ്ററിന്). ഏറ്റവും കുറഞ്ഞ നിരക്ക് 40 രൂപയായി ഉയർത്താനാണ് അസോസിയേഷന്റെ ആവശ്യം. മാർച്ച് 12 ലെ യോഗത്തിൽ നിരക്ക് വർധനവ് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. അവസാനമായി ഓട്ടോ നിരക്ക് വർധിപ്പിച്ചത് 2021ലാണ്. ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ സെക്രട്ടറി, രാജാജിനഗർ, ജയനഗർ ആർടിഒകളിലെ ഉദ്യോഗസ്ഥർ, ലീഗൽ മെട്രോളജി വകുപ്പിലെ ഉദ്യോഗസ്ഥർ, ഉപഭോക്തൃ ഫോറത്തിൽ നിന്നുള്ള പ്രതിനിധി, ബെംഗളൂരുവിലെ എല്ലാ ഓട്ടോ അസോസിയേഷനുകളുടെയും നേതാക്കൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

TAGS: BENGALURU | PRICE HIKE
SUMMARY: Auto fare in Bengaluru to get costly

Savre Digital

Recent Posts

യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഒരാഴ്ചയായി താമസിക്കുന്നത് ഒറ്റയ്ക്ക്, കൊലപാതകമാണോയെന്ന് സംശയം

ബെംഗളൂരു: ഹാസന്‍ ജില്ലയിലെ ബേലൂരില്‍ വാടക വീട്ടില്‍ യുവതിയെ സംശയാസ്പദമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹം…

5 hours ago

പ​ട്രോ​ളി​ങ്ങി​നി​ടെ കൊ​ക്ക​യി​ലേ​ക്ക് വീ​ണു; മ​ല​യാ​ളി സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന് വീരമൃതു. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി സുബേദാര്‍ സജീഷ് കെ ആണ് മരിച്ചത്.…

5 hours ago

എസ്ഐആർ; 99.5% എന്യുമറേഷന്‍ ഫോമും വിതരണം ചെയ്തു കഴിഞ്ഞെന്ന് ചീഫ് ഇലക്ടറല്‍ ഓഫിസര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള എന്യുമറേഷൻ ഫോം വിതരണം 99.5 ശതമാനം പൂർത്തിയായതായി ചീഫ് ഇലക്ടറൽ ഓഫീസർ ഡോ.…

5 hours ago

ബെംഗളൂരുവില്‍ 7 കോടിയുടെ എടിഎം കവർച്ച: 5.7 കോടി രൂപ പിടിച്ചെടുത്തു

ബെംഗളൂരു: എ.ടി.എം കൗണ്ടറിലേക്കുള്ള പണവുമായി പോയ വാഹനം തടഞ്ഞുനിറുത്തി ഏഴ് കോടി രൂപ കൊള്ളയടിച്ച കേസില്‍ 5.7 കോടി രൂപ…

5 hours ago

ഗായകൻ ഹർമൻ സിദ്ധു വാഹനാപകടത്തിൽ മരിച്ചു

അമൃത്‌സര്‍: പ്രശസ്ത പഞ്ചാബി ഗായകനായ ഹർമൻ സിദ്ധു വാഹനാപകടത്തിൽ അന്തരിച്ചു. 37 വയസ്സായിരുന്നു. ശനിയാഴ്ച മൻസ ജില്ലയിലെ ഖ്യാല ഗ്രാമത്തിൽ…

6 hours ago

വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ലും ക​ല്ലേ​റും; പോ​ലീ​സ് ലാ​ത്തി​വീ​ശി

തൃശൂര്‍: ചെറുതുരുത്തിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ റോഡ് ബ്ലോക്ക് ചെയ്തതിനെ ചൊല്ലി സംഘര്‍ഷം. സംഘര്‍ഷത്തെത്തുടര്‍ന്ന് പോലീസ് ലാത്തി വീശി. പോലീസുകാര്‍ ഉള്‍പ്പെടെ…

6 hours ago