ബെംഗളൂരു: ബെംഗളൂരുവിൽ കനത്ത മഴ. മഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും അനുഭവപ്പെട്ടു. കനത്ത മഴ പെയ്തതോടെ നഗരത്തിൽ പല ഭാഗങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിട്ടുണ്ട്. പല സ്ഥങ്ങളില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. നാഗവാര – ഹെബ്ബാൾ പാതയിൽ വെള്ളക്കെട്ട് മൂലം ഗതാഗതക്കുരുക്ക് രൂക്ഷമായി. വിവിധ റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.
വിമാനത്താവളത്തിലേക്കുള്ള വഴിയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. അതേസമയം ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പത്ത് വിമാനങ്ങൾ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. ബെംഗളൂരുവിലെ പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിക്കുന്നതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. ബെംഗളൂരു കൂടാതെ, ദക്ഷിണ കന്നഡ, ചിക്കമഗളൂരു, മൈസൂരു, കുടക്, ഹാസൻ, ചാമരാജനഗർ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയും ഇടിമിന്നലും അനുഭവപ്പെട്ടു.
TAGS: BENGALURU | RAIN
SUMMARY: Heavy rain lashes in Bengaluru
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…