ബെംഗളൂരു: ബെംഗളൂരുവിൽ അതിശക്തമായ കാറ്റും മഴയും. വെള്ളിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിൽ കനത്ത മഴ പെയ്തത്. രാത്രി പത്ത് വരെ മഴ തുടർന്നു. വൈകിട്ട് പെയ്ത മഴയിൽ റിച്ച്മണ്ട് ടൗൺ, ശാന്തിനഗർ, മജസ്റ്റിക്, കെആർ മാർക്കറ്റ്, രാജാജിനഗർ, പരിസര പ്രദേശങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ വ്യാപകമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. കൂടാതെ, കമ്മനഹള്ളി മെയിൻ റോഡ്, മാരിയപ്പ റോഡ്, എച്ച്ആർബിആർ ലേഔട്ട്, കല്യാൺ നഗർ, ബനസ്വാഡി പ്രദേശങ്ങളെയും വെള്ളക്കെട്ട് ബാധിച്ചു.
കാൽനടയാത്രക്കാരെയും ഇരുചക്രവാനങ്ങളിൽ യാത്ര ചെയ്തവരെയുമാണ് മഴ കൂടുതൽ മോശമായി ബാധിച്ചത്. ഹെബ്ബാൾ, സഞ്ജയ്‌നഗർ, വസന്ത്‌നഗർ, ശിവാജിനഗർ, കോറമംഗല, ശാന്തിനഗർ തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായി മഴലഭിച്ചു. റോഡുകളിൽ മരങ്ങൾ കടപുഴകി വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുതിബന്ധവും തടസ്സപ്പെട്ടു. ബനശങ്കരി സെക്കൻഡ് സ്റ്റേജിൽ കൂറ്റൻ മരംവീണ് വീടിന്റെ ചുറ്റുമതിൽ തകർന്നു. സമാനമായി ഹെബ്ബാളിൽ വീടിന്റെ മേൽക്കൂരയ്ക്ക് മുകളിലേക്ക് മരം പൊട്ടിവീണു. പലയിടങ്ങളിലും അടിപ്പാതകളിൽ വെള്ളം കയറിയതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി.
ഹംപി നഗർ, ആർആർ നഗർ, നയന്ദഹള്ളി, വിദ്യാ പീഠം, കെംഗേരി, ഹെറോഹള്ളി, ഹൊറമാവ്, പുലകേശിനഗർ, ഹെമ്മിഗെപുര തുടങ്ങിയ പ്രദേശങ്ങളിലെല്ലാം 25 മില്ലിമീറ്ററിൽ കൂടുതൽ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ ബെംഗളൂരു അര്‍ബനിൽ കൂടിയ താപനില 33.5 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 21.6 ഡിഗ്രി സെൽഷ്യസും അനുഭവപ്പെട്ടു. 6.6 മില്ലീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.
TAGS: BENGALURU | RAIN | TRAFFIC
SUMMARY: Heavy rain Lashes in Bengaluru leading to traffic hurdle
മുംബൈ: മയക്കുമരുന്ന് ഇടപാടുമായ ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് നടനും സംവിധായകനുമായ സിദ്ധാന്ത് കപൂറിന് മുംബൈ പോലീസ് നോട്ടിസ് അയച്ചു. അധോലോക…
ചെന്നൈ: സംഗീത സംവിധായകന്‍ ഇളയരാജയുടെ ചിത്രങ്ങളോ പേരോ ദൃശ്യങ്ങളോ സാമ്പത്തിക ലാഭത്തിനായി അനുമതിയില്ലാതെ മറ്റുളളവര്‍ ഉപയോഗിക്കുന്നത് താത്കാലികമായി തടഞ്ഞുകൊണ്ടു മദ്രാസ്…
കാസറഗോഡ്: കാസറഗോഡ് ജില്ലയല്‍ ശുചിത്വ മിഷൻ്റെ തിരഞ്ഞെടുപ്പ് ഹരിത ചട്ട ബോധവത്കരണ പരിപാടി തടഞ്ഞ സംഭവത്തില്‍ കണ്ടാലറിയുന്ന അമ്പത് പേർക്കെതിരെ…
കൊച്ചി: കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയുള്‍പ്പെടെ നാല് അന്തേവാസികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടന്ന ഞെട്ടിക്കുന്ന…
ബെംഗളൂരു: ശാസ്ത്രസാഹിത്യ വേദി ബെംഗളൂരു സംഘടിപ്പിക്കുന്ന 'നിർമിതബുദ്ധി സർഗരചനയിൽ' സംവാദം നാളെ വൈകിട്ട് 3ന് ജീവൻബീമ നഗറിലെ കാരുണ്യ ഹാളിൽ…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ വിലയില്‍ വര്‍ധന. ഗ്രാം വില 170 രൂപ കൂടി 11,535 രൂപയും പവന്‍ വില 1,360…