ബെംഗളൂരുവിൽ ചൂട് കൂടുന്നു; വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യത

ബെംഗളൂരു: ബെംഗളൂരു വേനൽച്ചൂടിലേക്ക്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടത്. നഗരത്തിൽ ഈ സീസണിലെ ഏറ്റവുമധികം താപനില റിപ്പോർട്ട്‌ ചെയ്തത് ഫെബ്രുവരി 12നാണ്. താപനില അപ്രതീക്ഷിതമായ 33.6 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. പതിവിന് വിപരീതമായി ഈ വർഷം വേനൽ നഗരത്തിൽ നേരത്തെ എത്തുമെന്നാണ് നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ താപനില ഉയർന്നേക്കുമെന്ന് ഐഎംഡി വൃത്തങ്ങൾ പറഞ്ഞു.

ബെംഗളൂരുവിൽ നിലവിലെ താപനില സാധാരണയേക്കാൾ 3 ഡിഗ്രി സെൽഷ്യസ് കൂടുതലാണ് രേഖപ്പെടുത്തുന്നത്. വേനൽക്കാലത്ത് താപനിലയായി കണക്കാക്കുന്നത് 34 ഡിഗ്രി സെൽഷ്യസ് ആണ്. ഇത് ഏപ്രിൽ മാസത്തോടെയാണ് റിപ്പോർട്ട്‌ ചെയ്യാറുള്ളത്. എന്നാല്‍ നഗരത്തിൽ ഇപ്പോൾ തന്നെ 33.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി കഴിഞ്ഞു. തണുപ്പുകാലം നേരത്തെ അവസാനിച്ച് നഗരം വേനലിലേക്ക് കടക്കുന്നതിന്‍റെ സൂചനയാണിതെന്ന് ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു. രാത്രിയും പകലും തമ്മിൽ താപനിലയില്‍ ഇപ്പോൾ 17.6 ഡിഗ്രി സെൽഷ്യസ് വ്യത്യാസം അനുഭവപ്പെടുന്നുമുണ്ട്. ഇത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

TAGS: BENGALURU | CLIMATE
SUMMARY: Bengaluru gets more hottest this year before april

Savre Digital

Recent Posts

മന്ത്രിയുടെ വാക്കുകള്‍ അപമാനിക്കുന്നത്; പാട്ടിലൂടെ മറുപടി നല്‍കുമെന്ന് വേടന്‍

കൊച്ചി: വേടന് പോലും അവാര്‍ഡ് നല്‍കിയെന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകള്‍ അപമാനിക്കുന്നതിന് തുല്ല്യമെന്ന് വേടന്‍. അതിന്…

25 minutes ago

ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ: ദുല്‍ഖറടക്കം 3 പേര്‍ക്ക് നോട്ടീസ്

പത്തനംതിട്ട: ബിരിയാണി അരിയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റെന്ന പാരാതിയില്‍ റോസ് ബ്രാൻഡ് ബിരിയാണി അരി ഉടമകള്‍ക്കും, കമ്പനിയുടെ ബ്രാൻഡ് അബാസഡറായ ദുല്‍ഖർ…

2 hours ago

ജിം ട്രെയിനര്‍ വീട്ടില്‍ മരിച്ച നിലയില്‍

തൃശൂർ: തൃശൂര്‍ വടക്കാഞ്ചേരിയില്‍ ജിം ട്രെയിനര്‍ ആയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മണി - കുമാരി ദമ്പതികളുടെ മകനായ…

2 hours ago

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ശബരിമല സ്വർണ്ണപ്പാളി കേസില്‍ ശാസ്ത്രീയ അന്വേഷണത്തിന് എസ്‌ഐടിക്ക് അനുമതി നല്‍കി ഹൈക്കോടതി. ഇതിനായി വിവിധ ഇടങ്ങളില്‍ നിന്ന് സ്വർണ്ണ…

3 hours ago

കണ്ണൂരില്‍ കുഞ്ഞ് കിണറ്റില്‍ വീണ് മരിച്ച സംഭവം; അമ്മ അറസ്റ്റില്‍

കണ്ണൂർ: കുറുമാത്തൂരില്‍ 2 മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് പോലീസ്. അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുറുമാത്തൂർ പൊക്കുണ്ടിലെ മുബഷീറയുടെ…

4 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍…

5 hours ago