ബെംഗളൂരുവിൽ ജലനിരക്ക് വർധന അനിവാര്യം; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിക്കുന്നത് അനിവാര്യമാണെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു, ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് പ്രതിവർഷം 1,000 കോടി രൂപയുടെ നഷ്ടം നേരിടുന്നതിനാലാണ് നടപടി. നിരക്ക് വർധനവ് സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജല ഉപഭോഗം കൃത്യമായി അളക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. 2014 മുതൽ ബെംഗളൂരുവിൽ ജലനിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും ഇത് ബിഡബ്ല്യൂഎസ്എസ്ബി ബോർഡിന് നഷ്ടം ഉണ്ടാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ബോർഡിന്റെ വൈദ്യുതി ബിൽ 35 കോടിയിൽ നിന്ന് 75 കോടിയായി വർധിച്ചു. ഇതിനിടെ കാവേരി അഞ്ചാം ഘട്ട പദ്ധതിയിൽ ബോർഡ്‌ 15,000 പുതിയ കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും 20,000 കണക്ഷനുകൾ കൂടി ഉടൻ നൽകുമെന്നും ശിവകുമാർ പറഞ്ഞു.

TAGS: BENGALURU | WATER TARIFF
SUMMARY: Raising water tariff in Bengaluru inevitable, says Karnataka Deputy CM DK Shivakumar

Savre Digital

Recent Posts

കെ ജയകുമാര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാറിനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി സംസ്ഥാന സർക്കാർ. രണ്ട് വർഷത്തേക്കാണ് നിയമനം.…

16 minutes ago

തദ്ദേശ തിരഞ്ഞെടുപ്പ്; ജഗതിയില്‍ പൂജപ്പുര രാധാകൃഷ്ണനെയിറക്കി എല്‍ഡിഎഫ്

തിരുവനന്തപുരം: സിനിമാ-സീരിയല്‍ നടനായ പൂജപ്പുര രാധാകൃഷ്ണൻ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് മത്സരിക്കുന്നു. ജഗതി വാർഡില്‍ നിന്ന് എല്‍.ഡി.എഫ്. സ്ഥാനാർഥിയായാണ് അദ്ദേഹം ജനവിധി…

42 minutes ago

കോണ്‍ഗ്രസില്‍ വീണ്ടും രാജി; കോഴിക്കോട് കൗണ്‍സിലര്‍ ആം ആദ്‌മിയില്‍ ചേര്‍ന്നു

കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസില്‍ വീണ്ടും രാജി. കോഴിക്കോട് കോർപ്പറേഷനിലെ കൗണ്‍സിലർ അല്‍ഫോൻസ പാർട്ടിവിട്ട് ആം ആദ്‌മിയില്‍ ചേർന്നു.…

2 hours ago

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

ചെന്നൈ: തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.…

2 hours ago

റഷ്യൻ ഹെലികോപ്റ്റര്‍ അപകടം; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…

3 hours ago

കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ബെംഗളൂരു വാർഷിക ദിനാഘോഷം

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…

4 hours ago