ബെംഗളൂരു: ബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഏപ്രിൽ രണ്ടാം വാരം മുതൽ 500ലധികം ഡെങ്കിപ്പനി കേസുകൾ ആണ് നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നതായി ബിബിഎംപി അറിയിച്ചു.
ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 200ലധികം ഡെങ്കിപ്പനി കേസുകൾ രേഖപ്പെടുത്തിയിരുന്നു. ഏപ്രിലിൽ 570ഉം ഈ മാസം ആദ്യ 13 ദിവസങ്ങളിൽ 360 ഉം ആയി ഉയർന്നു. ബിബിഎംപി പരിധിയിൽ കഴിഞ്ഞ 15 ദിവസത്തിനിടെ ഏകദേശം 360 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് നാഷണൽ വെക്‌ടർ ബോൺ ഡിസീസ് കൺട്രോൾ (എൻസിവിബിഡിസി) ഓഫിസർ ഡോ. സുജാത എസ്. പറഞ്ഞു. താപനിലയിലെ പെട്ടെന്നുള്ള മാറ്റത്തോടെയാണ് കേസുകൾ വർധിച്ചതെന്ന് സുജാത പറഞ്ഞു.
ബെംഗളൂരുവിൽ കാലവർഷം ആരംഭിക്കുന്നതോടെ കേസുകൾ വർധിക്കാൻ സാധ്യതയുണ്ട്. ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ, കണ്ടെയ്‌നറുകളിലും, നിർമാണ മേഖലകളിലും, വീട്ടുപരിസരങ്ങളിലും, അപ്പാർട്ട്‌മെൻ്റുകളിലും കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പെരുകുന്നത്. നഗരത്തിന് ചുറ്റുമുള്ള അങ്കണവാടികൾ, കോളേജുകൾ, മറ്റ് പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ രോഗത്തിനെതിരെ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ടെന്ന് ബിബിഎംപിയിലെ ആരോഗ്യ കുടുംബക്ഷേമ സ്പെഷ്യൽ കമ്മീഷണർ സുരാൽകർ വികാസ് കിഷോർ പറഞ്ഞു.
ഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് പുനരാരംഭിക്കാന്‍ ഹൈക്കോടതി നല്‍കിയ അനുമതി ചോദ്യം ചെയ്ത് പൊതുപ്രവര്‍ത്തകന്‍ സുപ്രിംകോടതിയില്‍ ഹർജി നല്‍കി. ഗതാഗതം…
ബെംഗളൂരു: ബെംഗളൂരു ചിക്കബാനവാര റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മലയാളി വിദ്യാർഥികൾ ട്രെയിൻ തട്ടി മരിച്ചു. സ്വകാര്യ കോളേജിൽ രണ്ടാം…
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ്ബോട്ടിന് തീപിടിച്ചു. പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപമാണ് അപകടമുണ്ടായത്. ആർക്കും പരുക്കില്ല. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.…
ന്യൂഡൽഹി: എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടി. സാമ്പത്തിക ഇടപാടിലെ ക്രമക്കേടിന്റെ പേരില്‍ യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി…
കരൂർ: കരൂർ ദുരന്തത്തിന് ശേഷം വീണ്ടും പൊതുവേദിയിലെത്തി ടിവികെ അധ്യക്ഷൻ വിജയ്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ കാഞ്ചീപുരത്തെ പൊതുവേദിയില്‍…
സാംഗ്ലി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുടെ വിവാഹം മാറ്റിവെച്ചു. ഞായറാഴ്ചയായിരുന്നു സ്മൃതിയുടെയും സംഗീതസംവിധായകന്‍ പലാശ് മുഛലിന്റെയും വിവാഹം…