ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് അഹമ്മദാബാദിലേക്കും പുരിയിലേക്കും (ഒഡീഷ) ഏറ്റവും ദൈർഘ്യമേറിയ പ്രതിദിന സർവീസുകൾ ആരംഭിക്കാൻ ഒരുങ്ങി കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി). യൂറോപ്യൻ ശൈലിയിലുള്ള എയർ കണ്ടീഷൻഡ് സ്ലീപ്പർ ബസുകളാണ് ഇതിനായി ഉപയോഗിക്കുക. രണ്ട് നഗരങ്ങളും ബെംഗളൂരുവിൽ നിന്ന് ഏകദേശം 1,500 കിലോമീറ്റർ അകലെയാണ്. നിലവിൽ, ഏറ്റവും ദൈർഘ്യമേറിയ കെഎസ്ആർടിസി റൂട്ടുകൾ ബെംഗളൂരു-മുംബൈ, ബെംഗളൂരു-ഷിർദി എന്നിവയാണ്, ഓരോന്നിനും ഏകദേശം 1,000 കിലോ മീറ്റർ ദൂരമുണ്ട്.
ബെംഗളൂരുവിൽ നിന്ന് വിദൂര സ്ഥലങ്ങളിലേക്ക് ബസ് സർവീസുകൾക്ക് ആവശ്യക്കാർ ഏറെയാണ്. കെഎസ്ആർടിസിക്ക് ദീർഘദൂര യാത്രക്കായി വോൾവോ ബസുകളാണുള്ളത്. ഇവയ്ക്ക് മികച്ച ട്രാക്ക് റെക്കോർഡും ഉണ്ട്. ഇക്കാരണത്താൽ തന്നെ പുതിയ റൂട്ടുകൾ പര്യവേക്ഷണം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി. അൻബുകുമാർ പറഞ്ഞു.
അഹമ്മദാബാദ്, ഇൻഡോർ, ഭോപ്പാൽ, ജയ്പൂർ, ജൈതരൺ, ജോധ്പൂർ, ജയ്‌സാൽമീർ എന്നിവയുൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിലേക്ക് നിരവധി സ്വകാര്യ ഓപ്പറേറ്റർമാർ ഇതിനകം തന്നെ ബെംഗളൂരുവിൽ നിന്ന് ബസ് സർവീസുകൾ നടത്തുന്നുണ്ട്. 2000 കിലോമീറ്ററിലധികം ദൂരമുള്ള ബെംഗളൂരു-ജയ്‌സാൽമീർ ബസ് സർവീസാണ് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സർവീസ് റൂട്ട്. എന്നാൽ ഒഡീഷയിലെ തീർത്ഥാടന നഗരമായ പുരിയിലേക്ക് ബെംഗളൂരുവിൽ നിന്ന് നേരിട്ട് ബസ് സർവീസുകളൊന്നുമില്ല.
പുതിയ സർവീസുകൾ ആരംഭിക്കുന്നതിന്, കെഎസ്ആർടിസിയ്ക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളിൽ നിന്ന് അനുമതി ആവശ്യമാണ്. ഇതിനായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്, അത് ഒരു പുരോഗമന ഘട്ടത്തിലാണ്. ഉടൻ തന്നെ അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുതായി അൻബുകുമാർ പറഞ്ഞു.
TAGS: BENGALURU UPDATES | KSRTC
SUMMARY: KSRTC’s longest daily bus services from Bengaluru to Ahmedabad and Puri coming soon
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…
പാറ്റ്ന: ബിഹാറിന്റെ ചുക്കാന്‍ നിതീഷ് കുമാറിന് തന്നെ. മുഖ്യമന്ത്രി സ്ഥാനം നിതീഷിന് നൽകാൻ എൻഡിഎയിൽ ധാരണയായി. ഡൽഹിയിൽ അമിത് ഷായുമായി…
ബെംഗളൂരു: ഓൺലൈൻ പണമിരട്ടിപ്പ് കെണിയിൽ കുടുങ്ങി മൂന്നരലക്ഷം രൂപ നഷ്ടമായതിന് പിന്നാലെ മലയാളി വിദ്യാർഥിയെ കാണാതായതായി പോലീസ്. മംഗളൂരുവിൽ യേനപോയ…
ഗാന്ധിനഗര്‍: സാരിയെയും പണത്തെയും ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പ്രതിശ്രുതവധുവിനെ വരന്‍ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്നു. ഗുജറാത്തിലെ ഭാവ്‌നഗറിലെ ടെക്രി ചൗക്കിന് സമീപത്താണ്…
കൊൽക്കത്ത: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് 30 റൺസിന്റെ ദയനീയ തോൽവി. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 93…
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതേറിറ്റി മുന്നറിയിപ്പ് നൽകി.…