ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വിലയിൽ വൻ വർധന. പല പച്ചക്കറികൾക്കും കിലോയ്ക്ക് 100 രൂപ കടന്നിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ബീൻസിൻ്റെ വില കിലോയ്ക്ക് 250 രൂപയിൽ നിന്ന് 150 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും നഗരത്തിലെ റീട്ടെയിൽ മാർക്കറ്റിൽ ബീൻസ് വില കിലോയ്ക്ക് 180 മുതൽ 220 രൂപ വരെ ഉയർന്നിട്ടുണ്ട്.
മൊത്തക്കച്ചവട വിപണികളിലും വില കിലോയ്ക്ക് 80 രൂപയിൽ നിന്ന് 120 രൂപയായി ഉയർന്നു. ദിവസങ്ങൾക്കുമുമ്പ് കിലോയ്ക്ക് 50-60 രൂപയായിരുന്ന തക്കാളിയുടെ വില 80-100 രൂപയിൽ എത്തി. കെആർ മാർക്കറ്റിൽ കിലോയ്ക്ക് 80 രൂപയ്ക്കാണ് തക്കാളി വിൽക്കുന്നത്. വഴുതന, റാഡിഷ്, ക്യാപ്‌സിക്കം, ഉള്ളി എന്നിവയും ചില്ലറ വിപണിയിൽ 100 രൂപ കടന്നിട്ടുണ്ട്.
വഴുതനയ്ക്ക് 100 രൂപയും സവാളയ്ക്ക് 58 രൂപയും ഉരുളക്കിഴങ്ങിന് 56 രൂപയുമാണ് വില. കാരറ്റിന് 60 രൂപയും ബീറ്റ്‌റൂട്ടിന് 52 രൂപയുമായി. കാലാവസ്ഥ വ്യതിയാനവും മോശം വിളവുമാണ് വില വർധനവിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ഇന്ധനവില വർധന ഇതുവരെ പച്ചക്കറി വിലയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ അതിൻ്റെ ഫലം ഉണ്ടായേക്കുമെന്ന് കെ.ആർ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ എൻ. മഞ്ജുനാഥ് റെഡ്ഡി പറഞ്ഞു.
ഹോപ്‌കോംസിൽ, ബീൻസിൻ്റെ വിൽപ്പന കഴിഞ്ഞയാഴ്ച കിലോയ്ക്ക് 70 രൂപയിൽ നിന്ന് 220 രൂപയായി ഉയർന്നു. കാപ്സിക്കം കിലോയ്ക്ക് 65 രൂപയിൽ നിന്ന് 140 രൂപയായി. സധാരണയായി കിലോയ്ക്ക് 10 രൂപയ്ക്കും 25 രൂപയ്ക്കും ഇടയിൽ വിലയുള്ള മത്തങ്ങയുടെ മൊത്തവില കിലോയ്ക്ക് 30 രൂപയായി ഉയർന്നു. പച്ചക്കറി വിതരണം സുസ്ഥിരമാകാൻ മൂന്ന് മാസം കൂടി വേണ്ടിവരുമെന്ന് വ്യാപാരികൾ പറഞ്ഞു.
TAGS: BENGALURU UPDATES| PRICE HIKE| VEGETABLES
SUMMARY: Vegetable prices steeply up in bengaluru
തിരുവനന്തപുരം: വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിയിൽ ഹൈക്കോടതിയെ സമീപിച്ച് കോൺഗ്രസ് സ്ഥാനാർഥി. തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്…
ബെംഗളൂരു: ആലപ്പുഴ മാവേലിക്കര ഓലകെട്ടിയമ്പലം ഭഗവതിപ്പാടി പനമ്പിള്ളി വീട്ടില്‍ നാരായണന് രാജന് പിള്ള (എന്‍ആര്‍ പിള്ള- 84) ബെംഗളൂരുവില്‍ അന്തരിച്ചു.…
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…