ബെംഗളൂരു: ബെംഗളൂരുവിൽ പച്ചക്കറി വില വർധിക്കുന്നു. പല പച്ചക്കറികളും കിലോയ്ക്ക് 100 രൂപ കടന്നിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ബീൻസിൻ്റെ വില കിലോയ്ക്ക് 250 രൂപയിൽ നിന്ന് 150 രൂപയായി കുറഞ്ഞിരുന്നു. എന്നാൽ വീണ്ടും നഗരത്തിലെ റീട്ടെയിൽ മാർക്കറ്റിൽ ബീൻസ് കിലോയ്ക്ക് 180 മുതൽ 220 രൂപ ഉയർന്നിട്ടുണ്ട്.
മൊത്തക്കച്ചവട വിപണികളിലും വില കിലോയ്ക്ക് 80 രൂപയിൽ നിന്ന് 120 രൂപയായി ഉയർന്നു. ദിവസങ്ങൾക്കുമുമ്പ് കിലോയ്ക്ക് 50-60 രൂപയായിരുന്ന തക്കാളിയുടെ വില 80-100 രൂപയിൽ എത്തി. കെആർ മാർക്കറ്റിൽ കിലോയ്ക്ക് 80 രൂപയ്ക്കാണ് തക്കാളി വിൽക്കുന്നത്. വഴുതന, റാഡിഷ്, ക്യാപ്‌സിക്കം, ഉള്ളി എന്നിവയും ചില്ലറ വിപണിയിൽ 100 രൂപ കടന്നിട്ടുണ്ട്.
കാലാവസ്ഥ വ്യതിയാനവും മോശം വിളവുമാണ് വില വർധനവിന് കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. ഇന്ധനവില വർധന ഇതുവരെ പച്ചക്കറി വിലയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ അതിൻ്റെ ഫലം ഉണ്ടായേക്കുമെന്ന് കെ.ആർ മാർക്കറ്റിലെ പച്ചക്കറി വ്യാപാരിയായ എൻ. മഞ്ജുനാഥ് റെഡ്ഡി പറഞ്ഞു.
ഹോപ്‌കോംസിൽ, ബീൻസിൻ്റെ വിൽപ്പന കഴിഞ്ഞയാഴ്ച കിലോയ്ക്ക് 70 രൂപയിൽ നിന്ന് 220 രൂപയായി ഉയർന്നു. കാപ്സിക്കം കിലോയ്ക്ക് 65 രൂപയിൽ നിന്ന് 140 രൂപയായി. സാധാരണയായി കിലോയ്ക്ക് 10 രൂപയ്ക്കും 25 രൂപയ്ക്കും ഇടയിൽ വിലയുള്ള മത്തങ്ങയുടെ മൊത്തവില കിലോയ്ക്ക് 30 രൂപയായി ഉയർന്നു. പച്ചക്കറി വിതരണം സുസ്ഥിരമാകാൻ മൂന്ന് മാസം കൂടി വേണ്ടിവരുമെന്ന് വ്യാപാരികൾ പറഞ്ഞു.
TAGS: BENGALURU UPDATES| VEGETABLE| PRIC HIKE
SUMMARY: Vegetable price on hike in bengaluru
ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…
ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 40 ഓളം കുടുംബങ്ങൾ…
ന്യൂഡൽഹി: നവംബർ 10 ന് ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തിൽ ഗുരുതര പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. ലുക്മാൻ (50),…
ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് എന്നിവ സംയുക്തമായി…
ഡല്‍ഹി: തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എം സ്വരാജിന്റെ അപ്പീല്‍ പിൻവലിച്ചു. കെ ബാബുവിൻ്റെ വിജയം…