ബെംഗളൂരുവിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതര പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ലോറിയിലിടിച്ച് മലയാളി യുവാവ് മരിച്ചു. സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. ഇന്ന് പുലർച്ചെ 1.30 ഓടെ ഹെന്നൂർ ഹെഗ്ഡേ നഗർ ബെലഹള്ളിയിലാണ് അപകടമുണ്ടായത്. പാലക്കാട് മണ്ണാർക്കാട് പാലക്കൽ പറമ്പിൽ കണ്ണൻ്റെ മകൻ വിഷ്ണുവാണ് (28) മരിച്ചത്. സുഹൃത്ത് അക്ഷയ് – നെ ഗുരുതര പരുക്കുകളോടെ ഹെബ്ബാൾ മണിപ്പാൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പഠനം പൂർത്തിയാക്കിയ ഇരുവരും വിദേശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. വിഷ്ണുവിൻ്റെ മൃതദേഹം യലഹങ്കയിലെ ഗവ. ജനറൽ ആശുപത്രിയിലാണ് ഉള്ളത്. മാതാവ്: ഇന്ദിര. സഹോദരൻ: പ്രണവ്.

കല വെൽഫയർ അസോസിയേഷൻ പ്രവർത്തകർ വിവരമറിഞ്ഞ് സ്ഥലത്തെത്തി പോസ്റ്റുമോർട്ടം അടമുള്ള നടപടിക്രമങ്ങള്‍ക്കുള്ള സഹായങ്ങൾ ചെയ്തു.
<br>
TAGS : ACCIDENT
SUMMARY : Malayali youth dies in bike accident in Bengaluru; friend seriously injured

Savre Digital

Recent Posts

ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു.  മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…

26 minutes ago

കാട്ടുപോത്തിന്റെ ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം

ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…

53 minutes ago

വിഷു വർണങ്ങൾ ഇന്ന്

ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…

1 hour ago

‘പാപ്പ ബുക്ക’; പ്രദർശനം ഇന്ന്

ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക'യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ്‌ റോഡ് മാണിക്യവേലു…

1 hour ago

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം.…

2 hours ago

കൊടുംചൂടിന് ശമനമുണ്ടായേക്കും: കേരളത്തില്‍ വേനൽമഴ ഏപ്രിൽ അവസാനത്തോടെ എത്തും

തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനം നൽകാൻ വേനൽമഴ എത്തുന്നു. ഏപ്രിൽ 22 മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ…

2 hours ago