ബെംഗളൂരു: ബെംഗളൂരു വൈറ്റ്ഫീൽഡിലെ ഇമ്മഡിഹള്ളിയില്‍ വീട്ടമ്മ തന്റെ 13കാരിയായ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. സുവർണ ചന്ദ്രശേഖറും മകൾ തരുണ്യ ചന്ദ്രശേഖറുമാണ് (13) മരിച്ചത്. മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സുവർണ ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഭർത്താവ് ചന്ദ്രശേഖർ സുവർണയെ മൊബൈലിൽ പലതവണ വിളിച്ചിട്ടും മറുപടി ലഭിക്കാത്തതിനെ തുടർന്ന് തന്റെ ഇളയ സഹോദരനോട് വീട്ടിലെക്ക് എത്താന്‍ ആവശ്യപ്പെട്ടു. രാവിലെ 11 മണിയോടെ വീട്ടിലെത്തിയ അദ്ദേഹം കിടപ്പുമുറിയുടെ ജനാലയിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ അവിടെ, സീലിംഗ് ഫാനിൽ തൂങ്ങിക്കിടക്കുന്ന സുവർണയെയും കട്ടിലിൽ മരിച്ച നിലയിൽ തരുണ്യയെയും കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നു ഉടന്‍ തന്നെ സഹോദരന്‍ പോലീസിൽ വിവരമറിയിച്ചു. പ്രാഥമിക പരിശോധനയിൽ സുവർണ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാണെന്നാണ് നിഗമനം.
നഗരത്തിലെ സ്വകാര്യ സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു താരുണ്യ. സുവർണ കുറച്ചുകാലമായി കടുത്ത വിഷാദരോഗത്തിന് അടിമയായിരുന്നുവെന്നാണ് വിവരം. താൻ മരിച്ചാൽ മകളെ ആര് നോക്കുമെന്ന ആശങ്കയും ഭർത്താവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വേവലാതിയും സുവർണയെ അലട്ടിയിരുന്നതായി ചന്ദ്രശേഖർ പോലീസിന് മൊഴി നൽകി. തിങ്കളാഴ്ച രാത്രി കുടുംബസമേതം പുറത്തുനിന്ന് ഭക്ഷണം കഴിച്ചെത്തിയ ശേഷം, താൻ ക്ഷീണിതയാണെന്നും അടുത്ത ദിവസം പ്രഭാതഭക്ഷണം ഉണ്ടാക്കില്ലെന്നും സുവർണ പറഞ്ഞിരുന്നു. ഈ വാക്കുകൾ മരണത്തിന് മുൻപുള്ള സൂചനയായിരുന്നുവെന്ന് ആരും കരുതിയിരുന്നില്ല.
സംഭവത്തിൽ വൈറ്റ്ഫീൽഡ് പോലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭാര്യ മകളെ കൊലപ്പെടുത്തിയെന്ന് കാട്ടി സുവർണയുടെ ഭർത്താവ് ചന്ദ്രശേഖർ (45) നൽകിയ പരാതിയിലാണ് ഒരു കേസ്. എന്നാൽ, സുവർണയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ മഞ്ജുനാഥ് നൽകിയ പരാതിയിൽ രണ്ടാമത്തെ കേസും പോലീസ് എടുത്തിട്ടുണ്ട്. രണ്ടു പേരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ ഊർജിതമായ അന്വേഷണം നടക്കുകയാണെന്നും, യഥാർഥ്യം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് പറഞ്ഞു.
SUMMARY: Housewife kills daughter in Bengaluru; Woman’s brother says mystery surrounding incident
വാഷിംഗ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള സംഘർഷത്തിന് താൽക്കാലിക വിരാമം. ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും…
ബെംഗളൂരു: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കൈരളീ കലാ സമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനമായ കൈരളീ നിലയം സെൻട്രൽ സ്കൂളിന്…
അഞ്ചൽ: കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് പിന്നാലെ പതിനൊന്ന് വയസുകാരി കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം വാളകം തെക്കേ അമ്പലക്കര പുത്തൻവിള…
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കഠിനമായ ചൂടിനിടയിൽ ആശ്വാസവാർത്തയുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വരും മണിക്കൂറുകളിൽ എറണാകുളം, പാലക്കാട്, മലപ്പുറം, കണ്ണൂർ,…
കണ്ണൂര്‍: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്‍റൽ കോളജ് വിദ്യാര്‍ഥി നിതിൻ രാജിന്‍റെ മരണത്തിൽ ആരോപണ വിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം…
തിരുവനന്തപുരം: കെഎസ്‌ഇബി കരാര്‍ ജീവനക്കാരന്‍ ജോലി ചെയ്യവെ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്.…