ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയുടെ കട ഉൾപ്പെടെയുള്ള നാല് നില കെട്ടിടം ചെരിഞ്ഞു; ജീവനക്കാരും താമസക്കാരും തലനാഴിരക്ക് രക്ഷപ്പെട്ടു. ന്യൂ തിപ്പസാന്ദ്ര ഫസ്റ്റ് ക്രോസിൽ ആഞ്ജനേയ ക്ഷേത്രത്തിന് സമീപത്തുള്ള മലയാളി കരകൗശല ഉത്പന്ന വിൽപ്പനശാലയായ വിളക്ക് ഹാൻഡി ക്രാഫ്റ്റ് സ്ഥിതി ചെയ്യുന്ന നാല് നില കെട്ടിടമാണ് ഇന്ന് വൈകിട്ട് 4 മണിയോടെ നിലം പതിച്ചത്.
തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൻ്റെ താഴത്തെ രണ്ട് നിലകളിൽ വിളക്ക് ഷോറൂമുകളും മുകളിലെ രണ്ട് നിലകളിൽ നാല് വാടക വീടുകളുമാണ് ഉണ്ടായിരുന്നത്. കെട്ടിടത്തിൻ്റെ വലത് വശത്ത് പുതിയ കെട്ടിടത്തിനായി ആഴത്തിൽ കുഴി എടുത്തിരുന്നു. ഇതാണ് അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. വൻ ഒച്ചയോടെയാണ് കെട്ടിടം ചെരിഞ്ഞത്. ശബ്ദം കേട്ട് കടയിലെ ജീവനക്കാർ പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അപകടസമയത്ത് മുകളിലെ വാടക വീടുകളിലുണ്ടായിരുന്ന താമസക്കാരും താഴേക്ക് ചാടി അത്ഭുതകരമായി രക്ഷപ്പെട്ടു. പകലായതിനാല്‍ അപകടത്തിന്‍റെ വ്യാപ്തി കുറഞ്ഞു. ആര്‍ക്കും പരുക്കുകള്‍ ഇല്ല.
നാട്ടുകാരും അഗ്നി രക്ഷാസേനയും പോലീസും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. വിളക്കിൻ്റെ രണ്ടുനിലകളും താഴ്ന്നുപോയിട്ടുണ്ട്. ഏകദേശം രണ്ട് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടെ മാനേജർ അജയഘോഷ് ന്യൂസ് ബെംഗളൂരു ഡോട്ട് കോമിനോട് പറഞ്ഞു.
<BR>
TAGS : BUILDING COLLAPSE
SUMMARY : A four-story building, including a Malayali shop, collapsed in Bengaluru
ബെംഗളൂരു: ബെംഗളൂരുവിലെ ക്രിക്കറ്റ് പ്രേമികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മലയാളീ പ്രീമിയർ ലീഗിന് (എംപിഎൽ) തുടക്കമായി. സർജാപുര ദൊഡ്ഡബൊമ്മസാന്ദ്ര ബ്ലെൻഡിൻ ക്രിക്കറ്റ്…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ വീണ്ടും അറസ്റ്റ്. മുൻ തിരുവാഭരണം കമ്മീഷണ കെ എസ് ബൈജുവാണ് അറസ്റ്റിലായത്. കേസിൽ ഏഴാം…
കോഴിക്കോട്: തൊഴിലുറപ്പ് ജോലിക്കിടെ അണലിയുടെ കടിയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു. കാവിലുമ്പാറ പഞ്ചായത്തിലെ പൂതമ്പാറയിലെ വലിയപറമ്പത്ത് കല്യാണിയാണ് (65) മരിച്ചത്.…
ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം സിറ്റി സോൺ ഓണാഘോഷം ഓണോത്സവ് 2025,ഞായറാഴ്ച മാഗഡി റോഡ്, സീഗേഹള്ളി എസ് ജി ഹാളിൽ നടക്കും. ആഘോഷങ്ങൾ…
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെഎൻയു) വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യത്തിന് ഉജ്വല വിജയം. എസ്‌എഫ്‌ഐ, ഐസ, ഡിഎസ്‌എഫ്…
പട്ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. 60.28 ശതമാനമാണ് പോളിങ്.…