ബെംഗളൂരു: ബെംഗളൂരുവിൽ രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ഒക്ടോബർ 22 വരെ നഗരത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ താപനില പരമാവധി 26 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 20 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് ഐഎംഡി അറിയിച്ചു.
ഒക്‌ടോബർ 22 മുതൽ 24 വരെ താപനിലയിൽ ചെറിയ വ്യത്യാസമുണ്ടാകും. കുറഞ്ഞ താപനില 21.0 ഡിഗ്രി സെൽഷ്യസും കൂടിയ തപനില 28.0 ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെട്ടേക്കാം. ഈ ദിവസങ്ങളിൽ ചെറിയ മഴയ്‌ക്കും സാധ്യതയുണ്ട്. ഒക്ടോബർ 26-ന് താപനില 21.0 ഡിഗ്രി സെൽഷ്യസിനും 28.0 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
ബെംഗളൂരു കൂടാതെ ഉത്തര കന്നഡ , ഉഡുപ്പി, ബെലഗാവി, ധാർവാഡ്, ഹാവേരി, ഗദഗ്, ശിവമോഗ, ചിക്കമഗളൂരു, ഹാസൻ, കുടക്, ചിത്രദുർഗ, ദാവൻഗരെ, തുമകുരു എന്നീ ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുമുണ്ട്. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് മുതൽ നഗരത്തിൽ അതിശക്തമായ മഴയാണ് പെയ്യുന്നത്.
ഞായറാഴ്ച പെയ്ത കനത്ത മഴയിൽ നിരവധി റോഡുകളിലും, അപ്പാർട്ട്മെൻ്റ് സമുച്ചയങ്ങളിലും വെള്ളം കയറി. പ്രധാന റോഡുകളിൽ വെള്ളം കയറിയത് ഗതാഗക്കുരുക്കിന് കാരണമായി. വാഹനങ്ങൾ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്കിൽ പെട്ടത്. ഹെബ്ബാൾ, കെംഗേരി, വർത്തൂർ, ഔട്ടർ റിങ് റോഡ്, ആർആർ നഗർ ഉൾപ്പെടെയുള്ള മിക്ക റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വരും ദിവസങ്ങളിൽ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
TAGS: BENGALURU | RAIN UPDATES
SUMMARY: Bengaluru to witness rain for two more days, IMD
ന്യൂഡൽഹി: ശബരിമല സ്വർണ്ണപ്പാളി വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ്. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാര്‍ നാളെ രാവിലെ 10.30ന്…
കാഠ്മണ്ഡു: മധ്യ നേപ്പാളിലെ ഗന്ധകി പ്രവിശ്യയില്‍ ഭൂചലനം. ഞായറാഴ്ച രാവിലെയാണ് ഭൂചലനം ഉണ്ടായത്. അതേസമയം പ്രദേശത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ…
ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബീനെ നിയമിച്ചു. ബി.ജെ.പി. അധ്യക്ഷനായ ജെ.പി. നദ്ദയ്ക്ക്…
തിരുവനന്തപുരം: ദിലീപിന്റെ സിനിമ കെഎസ്ആര്‍ടിസി ബസിൽ പ്രദര്‍ശിപ്പിച്ചതിൽ തര്‍ക്കം. സിനിമ പ്രദര്‍ശിപ്പിച്ചതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ നടനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ…
ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ 45-ാമത് വാർഷിക പൊതുയോഗം സമിതി ഓഡിറ്റോറിയത്തിൽ നടന്നു. അൾസൂരു ഗുരുമന്ദിരത്തിലെ ഗുരുപൂജയ്ക്കുശേഷം നടന്ന യോഗത്തില്‍ പ്രസിഡന്റ് എൻ…
ബെംഗളൂരു: ബെംഗളൂരുവിൽ പുതുതായി നിര്‍മ്മിക്കുന്ന രണ്ടാമത്തെ വിമാനത്താവളത്തിനു വേണ്ടിയുള്ള സ്ഥലം കണ്ടെത്തുന്നതിന് സാധ്യത പഠനം നടത്താൻ ടെൻഡർ വിളിച്ചു. കർണാടക…