ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ പെയ്തിരുന്നുവെങ്കിലും മഴയുടെ അളവ് കുറഞ്ഞിരുന്നു. എന്നാൽ വരും ദിവസങ്ങളിൽ നഗരത്തിൽ മഴ ശക്തമായേക്കും. ശനിയാഴ്ച ബെംഗളുരുവിലെ കൂടിയ താപനില 33 ഡിഗ്രി സെൽഷ്യസ് ആണ്. വരും ദിവസങ്ങളിലും ഇതേ കാലാവസ്ഥ തുടരുമെന്നാണ് റിപ്പോർട്ട്.
താപനില 30 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരുമെന്നും നാല് ദിവസത്തേക്ക് നിരവധി മഴ തുടരുമെന്നും ഐഎംഡി പറഞ്ഞു. ജൂൺ 26 മുതൽ മഴ ശക്തമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കൂടിയ താപനില 30 ഡിഗ്രി സെൽഷ്യസായി തുടരുമ്പോൾ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസായി കുറയും. നിലവിൽ 20 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനില. അതേസമയം ഇലക്ട്രോണിക് സിറ്റി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഐഎംഡി പ്രവചിച്ചിരിക്കുന്നത്.
ബെംഗളൂരു റൂറൽ, ബെംഗളൂരു അർബൻ, ബെല്ലാരി, ചിക്കമഗളൂരു, ചിത്രദുർഗ, കുടക്, ഹാസൻ, കോലാർ, മൈസൂരു, മാണ്ഡ്യ, ശിവമോഗ, തുമകുരു എന്നീ ജില്ലകളിൽ ജൂൺ 24 വരെ അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ ദക്ഷിണ കർണാടകയിൽ 64.5 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നും ഐഎംഡി ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: BENGALURU UPDATES| RAIN UPDATES
SUMMARY: Heavy rains predicted in bengaluru for upcoming days
കണ്ണൂർ: എഡിഎം നവീൻബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത് പി.പി.ദിവ്യ. തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയില്‍ ഉന്നയിച്ച കാര്യങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നായിരുന്നു…
ബെംഗളൂരു: ബെംഗളൂരു നഗരത്പേട്ടയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ 2 പേര്‍ മരിച്ചു. ഫ്ലോര്‍ മാറ്റ് നിര്‍മ്മാണ കെട്ടിടത്തില്‍ ശനിയാഴ്ച പലർച്ചെ മൂന്നരയോടെയാണ്…
കൊച്ചി: താരസംഘടനയായ അമ്മയില്‍ താൻ അംഗമല്ലെന്ന് വെളിപ്പെടുത്തി നടി ഭാവന. താരസംഘടനയിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറിയില്ലെന്നും താരം പറഞ്ഞു.…
ബെംഗളൂരു: ബെംഗളൂരു വിജയനഗർ മേരി മാതാ ദേവാലയത്തിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യക മറിയത്തിന്റെയും വിശുദ്ധ ഗീവർഗീസ് സഹദായുടെയും മൂന്ന്…
കോഴിക്കോട്: കോഴിക്കോട് 237 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍. മാത്തോട്ടം സ്വദേശി മുഹമ്മദ് സഹദാണ് ഡാൻസാഫിന്റെ പിടിയിലായത്. പ്രതിയുടെ കൂടെയുണ്ടായിരുന്നയാള്‍…
തിരുവനന്തപുരം: കേരളത്തിൽ തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍…