ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. നഗരത്തിൽ ശനിയാഴ്ച വൈകീട്ടോടെ കനത്ത മഴ ലഭിച്ചിരുന്നു. തിങ്കളാഴ്ച നഗരത്തിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിച്ചേക്കും.
ബെംഗളൂരുവിന് പുറമെ കുടക്, ബീദർ, കലബുർഗി, വിജയപുര, ഹാസൻ, ചിക്കമഗളൂരു ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും ലഭിച്ചേക്കും. ദക്ഷിണ കന്നഡയിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 30-40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും ആയിരിക്കും.
മാർച്ച് 25ന് ബെംഗളൂരു കുടക്, ഉഡുപ്പി, ദക്ഷിണ കന്നഡ, ഹാസൻ, ശിവമൊഗ, ചിക്കമഗളൂരു ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കുറഞ്ഞ താപനില 21 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 34 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടും.
യെലഹങ്കയിലാണ് ശനിയാഴ്ച ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. സൊന്നേനഹള്ളിയിൽ മാത്രം 60 മി.മി. മഴയാണ് റിപ്പോർട്ട് ചെയ്തത്. മാരെനഹള്ളി, ബെട്ടാഹലസൂരു, ജക്കൂർ, വിദ്യാരണ്യപുര തുടങ്ങിയ പ്രദേശങ്ങളിലും നല്ല മഴ ലഭിച്ചു.
TAGS: BENGALURU | RAIN
SUMMARY: Bengaluru to witness heavy rain in upcoming days
ജാബു: മധ്യപ്രദേശിലെ ജാബുവില്‍ മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ഫാദർ ഗോഡ്‍വിനാണ് അറസ്റ്റിലായത്.…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കസ്റ്റംസ് സംഘം നടത്തിയ പരിശോധനയില്‍ കോടികളുടെ കഞ്ചാവ് പിടികൂടി. വയനാട് സ്വദേശിയായ അബ്ദുല്‍ സമദ് എന്ന…
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.…
കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ…
കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…