ബെംഗളൂരു: ബെംഗളൂരുവിൽ ഏപ്രിൽ 24ന് സീറോ ഷാഡോ പ്രതിഭാസമുണ്ടാകുമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞർ അറിയിച്ചു. ഉച്ചയ്ക്ക് 12.17ന് നഗരം നിഴൽരഹിതദിനത്തിന് സാക്ഷ്യം വഹിക്കും. തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്. വർഷത്തിൽ രണ്ടുതവണ ബെംഗളൂരുവിൽ ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്. ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണിത്. ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി മുകളിലേക്കും 23.5 ഡിഗ്രി താഴേക്കുമുള്ള സ്ഥലങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുക.
ബെംഗളൂരു, ചെന്നൈ, മംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സീറോ ഷാഡോ ദിനം അനുഭവപ്പെടുന്നുണ്ടെന്ന് ആസ്ട്രോഫിസിക്സ് ശാസ്ത്രജ്ഞർ പറഞ്ഞു. നേരെ മുകളിലൂടെ സൂര്യൻ കടന്നുപോകുമ്പോൾ ചെരിവില്ലാതെ കുത്തനെ നിൽക്കുന്ന വസ്തുക്കളുടെ നിഴൽ പ്രതിഫലിക്കാത്ത അവസ്ഥയാണിത്. എന്നാൽ ഇത് എല്ലായിടത്തും ഒരേ ദിവസം സംഭവിക്കില്ല. ഓരോ പ്രദേശത്തും ഓരോ ദിവസങ്ങളിലായാണ് ഇത് നടക്കുന്നത്. സീറോ ഷാഡോ ഡേയുടെ മറ്റൊരു പ്രത്യേകത, ഇതിന്‍റെ ദൈർഘ്യമാണ്. ഇതിന്റെ പ്രഭാവം ഒന്നര മിനിറ്റ് വരെ നീണ്ടു നിൽക്കും.
TAGS: BENGALURU | ZERO SHADOW
SUMMARY: Bengaluru to experience ‘zero shadow’ on April 24
തിരുവനന്തപുരം: 2025ലെ കേരള പുരസ്‌കാരങ്ങൾ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ സംഭാവനകൾ കണക്കിലെടുത്ത് ഡോ. എം.ആർ. രാഘവ വാര്യർക്കാണ്…
ബെംഗളൂരു: കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് കലാ സാഹിത്യ വിഭാഗം ഒരുക്കുന്ന എം.ടി സ്മൃതി നാളെ വൈകിട്ട് 3.30 മുതൽ…
ബെംഗളൂരു: കേരള സര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് മുഖേന നടപ്പിലാക്കിയ സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പരിരക്ഷ പദ്ധതിയായ നോര്‍ക്ക കെയറിലേക്കുള്ള…
ബെംഗളൂരു: പ്രണയബന്ധം എതിർത്തതിന് അമ്മയെ മകളും കൂട്ടുകാരും ചേര്‍ന്ന് കൊന്ന് കെട്ടിതൂക്കിയതായി പരാതി. സൗത്ത് ബെംഗളൂരുവിലാണ് സംഭവം. ഉത്തരഹള്ളിലെ സർക്കിൾ…
തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമായ ഓഫറുകളുമായി സപ്ലൈകോ. അന്‍പതാം വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് പ്രത്യേക ഓഫര്‍. സ്ത്രീ…
കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂരിൽ ഒരു കോടി രൂപയുടെ ലൈഫ് ഇൻഷുറൻസ് തുക തട്ടിയെടുക്കാനും കാമുകനൊപ്പം ജീവിക്കാനും വേണ്ടി അമ്മ മകനെ…