ബെംഗളൂരു: ബെംഗളൂരുവിൽ സ്വകാര്യ സ്കൂളിന് നേരെ ബോംബ് ഭീഷണി. നാഗവാരയിലെ മാന്യത ടെക് പാർക്കിന് എതിർവശത്തുള്ള ഇന്ത്യൻ പബ്ലിക് സ്കൂളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. രാവിലെ 6.57ഓടെയാണ് സ്കൂളിന്റെ ഔദ്യോഗിക ഇ-മെയിലിലേക്ക് സന്ദേശം ലഭിച്ചത്.
കാമ്പസിൽ അഞ്ച് പൈപ്പ് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.30 ഓടെ അവ പൊട്ടിത്തെറിക്കുമെന്നുമായിരുന്നു സന്ദേശം. തുടർന്ന് സ്‌കൂൾ അഡ്മിനിസ്‌ട്രേറ്റർ പത്മിനി രാഘവേന്ദ്ര നൽകിയ പരാതിയിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ക്യാമ്പസ് മുഴുവൻ പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നീട് ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഗോവിന്ദപുര പോലീസ് കേസെടുത്തു.
TAGS: BENGALURU | BOMB THREAT
SUMMARY: Bengaluru school near Manyata Tech Park receives hoax bomb threat email
ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പോലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് സജിയെ…
ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി.രാഷ്‌ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച്…
ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ സംഘടിപ്പിച്ച കുടുംബസംഗമം അലിയൂര്‍ രാമനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹെറാള്‍ഡ് ലെനിന്‍ അധ്യക്ഷത…
തിരുവനന്തപുരം: വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍…
തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന്…
ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ…