ബെംഗളൂരു: ബെംഗളൂരുവില്‍ 40,000 രൂപ വാടകയുള്ള ഫ്‌ളാറ്റിന് ഉടമ സെക്യൂരിറ്റി ഡിപ്പോസിറ്റായി 5 ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന് യുവതി. വാടകയ്ക്ക് ഫ്‌ളാറ്റ് അന്വേഷിച്ചപ്പോള്‍ ഫ്‌ളാറ്റുടമ ഉയര്‍ന്ന ഡെപ്പോസിറ്റ് തുക ആവശ്യപ്പെട്ടെന്ന വിഷമകരമായ അനുഭവം യുവതി എക്സിലൂടെയാണ് പങ്കുവെച്ചത്. സാമൂഹികമാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് യുവതിയുടെ കുറിപ്പ്.
ഹര്‍ണിതി കൗര്‍ എന്ന യുവതിയാണ് അനുഭവം പങ്കുവെച്ചത്. വാടക ഫ്‌ളാറ്റിന് 5 ലക്ഷം ഡിപ്പോസിറ്റ് എന്ന് കേട്ടതോടെ ഞാന്‍ ക്ഷീണിച്ചുപോയി എന്നാണ് ഹര്‍ണിത് കൗര്‍ എക്‌സില്‍ എഴുതിയത്. പോസ്റ്റ് വൈറലായതോടുകൂടി നിരവധിപേരാണ് തങ്ങളുടെ അഭിപ്രായം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തുറന്നുപറഞ്ഞിരിക്കുന്നത്.
‘ഡല്‍ഹി പോലുള്ള നഗരങ്ങളിലും സെക്യൂരിറ്റി ഡിപ്പോസിറ്റായി സാധാരണ രണ്ടോ മൂന്നോ മാസത്തെ വാടകയാണ് വാങ്ങുന്നത്. എന്നാല്‍ കുതിച്ചുയരുന്ന റിയല്‍ എസ്റ്റേറ്റ് മൂല്യത്തിനും സ്ഥല പ്രതിസന്ധിക്കും പേരുകേട്ട ബെംഗളൂരുവില്‍ അഞ്ച് അല്ലെങ്കില്‍ പത്ത് മാസത്തെ വാടകവരെ ഡിപ്പോസിറ്റായി വാങ്ങിയേക്കാം, എങ്കിലും 5 ലക്ഷം രൂപ കൂടുതലാണ് ‘ എന്നാണ് ഒരു എക്‌സ് ഉപഭോക്താവിന്റെ അഭിപ്രായം. ബെംഗളൂരുവിലെ വീട്ടുടമസ്ഥര്‍ കളളന്മാരാണ്. നിങ്ങള്‍ ഒഴിയുമ്പോള്‍ അവര്‍ നിങ്ങളെ ബുദ്ധിമുട്ടിക്കും’ മറ്റൊരാള്‍ പറഞ്ഞു.
‘അയാള്‍ക്ക് ഒരു വീട് വാങ്ങാനുള്ള മറ്റൊരു കാരണം ആയിരിക്കാം’ എന്നായിരുന്നു വേറൊരു കമൻ്റ്. ബെംഗളൂവില്‍ ഏഴുമാസത്തെ വാടകവരെ ഡെപ്പോസിറ്റ് തുകയായി ചോദിച്ചിട്ടുണ്ടെന്നും 2019-ല്‍ രണ്ടുലക്ഷം രൂപയാണ് ഡെപ്പോസിറ്റായി നല്‍കിയതെന്നും മറ്റുചിലരും വെളിപ്പെടുത്തി.
‘ഇന്ത്യയില്‍ ജീവിക്കാന്‍ ഏറ്റവും നല്ല സ്ഥലമാണ് ഡല്‍ഹി. ഇവിടുത്തെ പൊതുഗതാഗതം മികച്ചതാണ്, മികച്ച ഭക്ഷണം, നല്ല രാത്രി ജീവിതം, കൂടുതല്‍ പച്ചപ്പ്, കുറവ് ട്രാഫിക്, കൂടുതല്‍ താങ്ങാവുന്ന വില. പക്ഷേ നമുക്ക് വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. ക്രമസമാധാന രംഗത്ത് മുംബൈ മുന്നിലാണ്, പക്ഷേ ബെംഗളൂരുവിന് ഡല്‍ഹിയെക്കാള്‍ ഒന്നും ഇല്ല,” മറ്റൊരു എക്‌സ് ഉപയോക്താവ് എഴുതി.
<BR>
TAGS : SOCIAL MEDIA
SUMMARY : 5 lakh deposit for a flat in Bengaluru with a rent of Rs 40,000! The note of the young woman became a discussion on social media
തൃശൂര്‍: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ശക്തമായ മഴയ തുടരുന്ന…
കാസറഗോഡ്: പ്രധാനാധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസറഗോഡ്: ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൺമെന്റ് സോണ്‍ സംഘടിപ്പിക്കുന്ന മലയാളം മിഷൻ കണിക്കൊന്ന ക്ലാസ്സുകളുടെ പ്രവേശനോത്സവം സുൽത്താൻ പാളയ സമാജം…
തിരുവനന്തപുരം: സംസ്ഥാനത്തുകൂടി കടന്നുപോകുന്ന വിവിധ ട്രെയിനുകൾക്ക് റെയിൽവേ അധിക സ്റ്റോപ്പുകൾ അനുവദിച്ചു. അവ താഴെ പറയുന്നവയാണ്. ▪️ നിലമ്പൂർ റോഡ്-കോട്ടയം…
ന്യൂഡൽഹി: മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണൻ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി. ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ പാർട്ടി ആസ്ഥാനത്ത് വിളിച്ചു…
ന്യൂയോർക്ക്: ബ്രൂക്ക്ലിനിലെ ക്ലബിൽ നടന്ന വെടിവെപ്പിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ 3:30ന്…