ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം: മലയാള ചിത്രം ‘ലെവൽ ക്രോസ്’ ഇന്ന് പ്രദർശിപ്പിക്കും

ബെംഗളൂരു : ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മലയാള ചിത്രം ലെവൽ ക്രോസ് അടക്കം ആറ് ഇന്ത്യൻ ചിത്രങ്ങൾ ഉൾപ്പെടെ 51 ചിത്രങ്ങൾ ഇന്ന് പ്രദർശിപ്പിക്കും. അർഫാസ് അയൂബിന്റെ സംവിധാനത്തിൽ ആസിഫലിയും അമലപോളും ഷറഫുദ്ദീനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ലെവൽ ക്രോസ് ഇന്ത്യൻ ചിത്രങ്ങളുടെ മത്സരവിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്. ഗോവ ചലച്ചിത്രത്സവത്തിൽ ഇന്ത്യൻ പനോരമയിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

മേളയുടെ നാലാം ദിവസമായ ഇന്നലെ പ്രദര്‍ശിപ്പിച്ച രാജ്കുമാർ പെരിയസ്വാമിയുടെ തമിഴ് ചിത്രം ‘അമരൻ’ പ്രേക്ഷകരെ ഈറനണിയിച്ചു. നിറഞ്ഞ സദസ്സിലാണ് ചിത്രം പ്രദർശിപ്പിച്ചത്. കശ്മീരിലെ ഷോപ്പിയാനിൽ 2014-ലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജിന്റെ ഹൃദയസ്പർശിയായ ജീവിതകഥയാണ് ‘അമരൻ’. ശിവകാർത്തികേയനും സായി പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ബോക്സോഫീസ് ഹിറ്റുകളിലൊന്നാണ്.  അമരന്റെ അണിയറ പ്രവർത്തകരുമായുള്ള മുഖാമുഖവും മേളയിലൊരുക്കിയിരുന്നു. സംവിധായകൻ രാജ്കുമാർ പെരിയസ്വാമി അമരന്‍റെ  അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചു.

ഫാസിൽ മുഹമ്മദിൻ്റെ ഫെമിനിച്ചി ഫാത്തിമ, ഗിരീഷ് കാസറവള്ളിയുടെ ഘടശ്രാദ്ധ, വിദേശ ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടെ 41 സിനിമകള്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചു.


<BR>
TAGS : BIFFES-2025
SUMMARY : Bengaluru International Film Festival: Malayalam film ‘Level Cross’ to be screened today

Savre Digital

Recent Posts

ഡൽഹി സ്ഫോടനം; ഗൂഢാലോചനയിൽ ഭാഗമായ പ്രതി കശ്മീരിൽ പിടിയിൽ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യാസിർ ബിലാൽ വാനി എന്ന ഡാനിഷാണ് പിടിയിലായത്. ശ്രീ​ഗനറിൽ വച്ചാണ് യുവാവിനെ…

13 minutes ago

പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി; ബെംഗളൂരുവിലെ ഈ സ്ഥലങ്ങളില്‍ ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ വിവിധ വാണിജ്യ, താമസ മേഖലകളിൽ  നാളെ വൈദ്യുതി മുടങ്ങും. അഡുഗോഡി പവർ സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലണ് വൈദ്യുതി…

1 hour ago

തിരുവനന്തപുരത്ത് 19-കാരനെ സുഹൃത്ത് കുത്തിക്കൊന്നു

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ 19കാരന്‍ കുത്തേറ്റ് മരിച്ചു. തിരുവനന്തപുരം തൈക്കാടിന് സമീപം നടന്ന ഒരു തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. അലന്‍…

2 hours ago

തത്ത്വമസി വെൽഫെയർ അസോസിയേഷന്‍ നോർക്ക കെയർ ബോധവത്ക്കരണ ക്യാമ്പ്

ബെംഗളൂരു: തത്ത്വമസി വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ നോർക്ക കെയർ/ ഐ.ഡി കാർഡ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോർ കമ്മിറ്റി അംഗം…

2 hours ago

ഡ​ൽ​ഹി സ്ഫോ​ട​നം; ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ചു, മരണസംഖ്യ 15 ആയി

ന്യൂ​ഡ​ൽ​ഹി: നവംബർ 10 ന് ചെ​ങ്കോ​ട്ടയിലുണ്ടായ സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലായിരുന്ന ര​ണ്ടു​പേ​ർ കൂ​ടി മ​രി​ച്ചു. ലു​ക്മാ​ൻ (50),…

3 hours ago

ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ സംഘടിപ്പിച്ച വാനനിരീക്ഷണവും ശാസ്ത്രപ്രദർശനവും ശ്രദ്ധേയമായി

ബെംഗളൂരു: ജാലഹള്ളി പ്രിൻസ്ടൗൺ അപ്പാർട്മെന്റില്‍ വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്സ് യൂട്ടിലിറ്റി മാനേജ്‌മെന്റ് എന്നിവ സംയുക്തമായി…

3 hours ago