ബെംഗളൂരു: ബെംഗളൂരുവിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന പ്രതിദിന വിമാന സർവീസ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. ഡിസംബർ 31 മുതൽ സർവീസ് ആരംഭിക്കും. ടൂറിസത്തിനും തീർത്ഥാടനത്തിനും പ്രാധാന്യം നൽകി എയർലൈനിൻ്റെ പ്രാദേശിക കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിനാണ് പുതിയ തീരുമാനം.
ഇതിനുപുറമെ ഡിസംബർ 31 മുതൽ ബെംഗളൂരുവിനും ഗോരഖ്പൂരിനുമിടയിൽ പ്രതിദിന വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നും ഇൻഡിഗോ കമ്പനി അറിയിച്ചു. നിലവിൽ ബെംഗളൂരുവിൽ നിന്ന് പ്രതിദിനം ആയിരക്കണക്കിന് യാത്രക്കാരാണ് അയോധ്യയിലേക്ക് സഞ്ചരിക്കുന്നത്. പുതിയ സർവീസ് യാത്രക്കാർക്ക് കൂടുതൽ സഹായകമാകുമെന്ന് ഇൻഡിഗോയുടെ ആഗോള സെയിൽസ് മേധാവി വിനയ് മൽഹോത്ര പറഞ്ഞു. 6ഇ 934 വിമാനം രാവിലെ 11.40ന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.25ന് അയോധ്യയിലെത്തും. അയോധ്യയിൽ നിന്ന് 6ഇ 926 വിമാനം ഉച്ചയ്ക്ക് 2.55ന് പുറപ്പെട്ട് 5.30ന് ബെംഗളൂരുവിലെത്തും.
TAGS: BENGALURU | AYODHYA
SUMMARY: IndiGo to launch Bengaluru-Ayodhya direct flights
ന്യൂഡല്‍ഹി: മധ്യവര്‍ഗത്തിന് എല്‍പിജി ഗ്യാസ് സിലിണ്ടര്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി, 30,000 കോടി രൂപയുടെ സബ്‌സിഡി. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് ഇതേക്കുറിച്ച്…
തിരുവനന്തപുരം: അമ്പൂരിയില്‍ കെണിയില്‍നിന്ന് രക്ഷപ്പെട്ട പുലിയെ മയക്കുവെടിവച്ച് പിടികൂടി. പന്നിക്കുവച്ച കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിവയ്ക്കുന്നിതിനിടയില്‍ രക്ഷപ്പെടുകയായിരുന്നു. പിന്നാലെ വനംവകുപ്പ്…
ന്യൂഡൽഹി: 2025 ലെ ആദായനികുതി ബില്‍ പിൻവലിച്ച് കേന്ദ്രം. പുതിയ പതിപ്പ് ഓഗസ്റ്റ് 11 ന് പുറത്തിറക്കും. ആറ് പതിറ്റാണ്ട്…
കോഴിക്കോട്: കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ പ്രതിയായ ജീവനക്കാരനെ പിരിച്ചുവിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലാണ് ഇതുസംബന്ധിച്ച…
തിരുവനന്തപുരം: വീട്ടില്‍ ബന്ധുക്കളില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിടുന്ന സ്‌കൂള്‍ വിദ്യാർഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നല്‍കാനും പ്രത്യേക കർമ്മപദ്ധതിക്ക് രൂപം…