ബെംഗളൂരു : ബെംഗളൂരു ചിത്രസന്തേ ഇന്ന് നടക്കും. കർണാടക ചിത്രകലാ പരിഷത്ത് കാംപസിലും സമീപത്തെ കുമാരകൃപ റോഡിലുമായി രാവിലെ ഒമ്പതു മുതൽ രാത്രി വരെയാണ് ചിത്രസന്തെ നടക്കുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവഹിക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരൻമാർ ഒന്നിച്ചുകൂടി ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന പരിപാടിയില്‍ 22 സംസ്ഥാനങ്ങളിൽനിന്നുള്ള കലാകാരൻമാർ പങ്കെടുക്കും. 1420 സ്റ്റാളുകളാണ് ക്രമീകരിച്ചിട്ടുള്ളത്. വിൻഡ്‌സർ മാനർ ഹോട്ടൽ മുതൽ ശിവാനന്ദ സർക്കിൾ വരെയും ക്രസൻ്റ് റോഡിൻ്റെ പകുതി ഭാഗം വരെയും സ്റ്റാളുകൾ ഉണ്ടാകും.
ചിത്രസന്തെയോടനുബന്ധിച്ച് കുമാര കൃപ റോഡിൽ ഇന്ന് രാവിലെ 6 മണി മുതൽ രാത്രി 9 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിൻഡ്സൺ മാനർ ജംഗ്ഷൻ മുതൽ 9 ശിവാനന്ദ സർക്കിൾ വരെ പൂർണമായും ഗതാഗതം നിരോധിച്ചു. ചിത്ര സന്തെയ്ക്ക് എത്തുന്ന വാഹനങ്ങൾ റെയിൽവേ പാരലൽ റോഡ്, ക്രസൻ്റ് റോഡ്, റേസ് കോഴ്സ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം.
<br>
TAGS : CHITRASANTHE-2025
SUMMARY : Bengaluru Chitrasante today; Traffic restrictions on Kumara Krupa Road
കോഴിക്കോട്: ടി.പി കേസ് പ്രതി ടി.കെ രജീഷിന് പരോള്‍ അനുവദിച്ച് ജയില്‍ വകുപ്പ്. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിന് ജയില്‍…
ന്യൂഡല്‍ഹി: പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭ അനിശ്ചിതമായി പിരിഞ്ഞതായി സ്പീക്കർ ഓം ബിർള പ്രഖ്യാപിച്ചു. സമ്മേളനം ഈമാസം ഒന്നിനാണ്…
ബെംഗളൂരു: ഉപയോഗശൂന്യമെന്ന് കരുതി വലിച്ചെറിയുന്ന പഴയ സാരികൾ കൊണ്ട് നിർമ്മിച്ച 25 അടി ഉയരമുള്ള കൂറ്റൻ ക്രിസ്മസ് ട്രീയാണ് ഇപ്പോൾ…
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളപ്പാളികളിലുമുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്ത കേസില്‍ ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥർ ഉള്‍പ്പെടെയുള്ള മൂന്ന്…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിക്ക് പിന്നാലെ തന്റെ നിലപാടുകള്‍ ശക്തമായി തുടരുന്ന ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മിക്ക് നേരെ…
ബെംഗളൂരു: വൈറ്റ്ഫീൽഡ്, ശ്രീ സരസ്വതി എജ്യുക്കേഷൻ ട്രസ്‌റ്റ് കന്നഡ വികസന അതോറിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ കന്നഡ ഭാഷാപഠന ക്ലാസിന്റെ…