Categories: KARNATAKATOP NEWS

ബെംഗളൂരു-മംഗളൂരു എക്സ്പ്രസ് വേ വരുന്നു; യാത്രാസമയം പകുതിയായി കുറയും

ബെംഗളൂരു : ഐ.ടി. നഗരമായ ബെംഗളൂരുവിനെയും തുറമുഖനഗരമായ മംഗളൂരുവിനെയും ബന്ധിപ്പിച്ചുള്ള എക്സ്പ്രസ് വേ പദ്ധതിയുടെ പ്രാരംഭ നടപടി പുരോഗമിക്കുന്നു. ബെംഗളൂരുവിൽ നിന്ന് ഹാസൻ വഴി മംഗളൂരുവിലേക്ക് 335 കിലോമീറ്റർ നീളമുള്ള ആറു പാത നിർമിക്കാനാണ് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയത്തിൻ്റെ പദ്ധതി. വിശദ പദ്ധതിരേഖ (ഡി.പി.ആർ.) തയ്യാറാക്കുന്നതിനായി വിളിച്ച ടെൻഡറുകൾ കഴിഞ്ഞദിവസം തുറന്നു. ഒൻപത് കമ്പനികളാണ് ടെൻഡർ നൽകിയിരിക്കുന്നത്. സാങ്കേതിക പരിശോധനകൾക്കുശേഷം ടെൻഡർ ഉറപ്പിക്കാനുള്ള നടപടിയിലേക്ക് നീങ്ങും. പദ്ധതിയുടെ നടപടി ക്രമങ്ങൾ പൂർത്തിയായാൽ 2028-ഓടെ പാതയുടെ നിർമാണം ആരംഭിക്കും.

പശ്ചിമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാതയിൽ ചുരം റോഡുകൾക്ക് പകരം കരയിലൂടെയുള്ള പാലങ്ങൾ (വയഡക്ട് ) നിർമിക്കും. ഹാസൻ അടക്കമുള്ള ചില നഗരങ്ങളെ ഒഴിവാക്കി ബൈപാസ് റോഡുകളും നിർമിക്കും. നിലവൽ ഇരു നഗരങ്ങളെയും ബന്ധിപ്പിക്കുന്ന പാതയുടെ (NH 75) ദൂരം 352 കിലോമീറ്ററും യാത്രാസമയം ഏഴു മണിക്കൂറുമാണ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇരു നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാസമയം മൂന്നരമണിക്കൂറായി ചുരുങ്ങുമെന്നാണ് പ്രതീക്ഷ. യാത്രാസമയം കുറയുന്നത് തെക്കൻകർണാടകത്തിന്റെയും കർണാടകത്തിന്റെ കടലോരമേഖലകളുടെയും വികസനത്തിന് നാഴികക്കല്ലാകും.

നിലവിലെ പാത കടന്നുപോകുന്ന ഹാസനിലെ ഷിറാഡി ചുരത്തിൽ മഴക്കാലങ്ങളിൽ മണ്ണിടിഞ്ഞുണ്ടാകുന്ന ഗതാഗത തടസ്സത്തിനും പരിഹാരമാകും. ബെംഗളൂരുവിൽ നിന്നും മംഗളൂരു വഴി കാസറഗോഡേക്ക് അഞ്ചു മണിക്കൂറിനുള്ളിൽ എത്തിച്ചേരാനും സാധിക്കും.
<BR>
TAGS : BENGALURU-MANGALURU EXPRESSWAY PROJECT
SUMMARY : Bengaluru-Mangalore Expressway coming up; Travel time will be reduced by half

Savre Digital

Recent Posts

കോഴിക്കോട് വീണ്ടും അമീബിക് മസ്‌തിഷ്ക ജ്വരം, മൂന്ന് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ച് ചികിത്സ തേടിയ രണ്ട് പേർക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.…

60 minutes ago

മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധിപേര്‍ക്ക് പരുക്കേറ്റു. കുറ്റിപ്പുറം പാലത്തിന് സമീപമാണ് അപകടമുണ്ടായത്. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് വിവാഹ…

2 hours ago

ജമ്മു കശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേർ മരിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ കത്വ ജില്ലയിൽ ശനിയാഴ്ച അർദ്ധരാത്രിയുണ്ടായ മേഘവിസ്ഫോടനത്തിൽ ഏഴ് പേർ മരിക്കുകയും ആറ് പേർക്ക് പരുക്കേൽക്കുകയും ചെയ്തു. രാജ്ബാഗിലെ…

2 hours ago

‘ആരോപണവുമായി കുറച്ചു വാനരന്മാർ ഇറങ്ങി, മറുപടി പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷൻ’; സുരേഷ് ഗോപി

തൃശൂര്‍: തൃശൂരിലെ കള്ളവോട്ട് വിഷയത്തിൽ മൗനം വെടിഞ്ഞ് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ആരോപണങ്ങൾക്ക് മറുപടി പറയില്ല. മറുപടി തിരഞ്ഞെടുപ്പ് കമ്മീഷൻ…

3 hours ago

മൂഴിയാര്‍ ഡാമിന്‍റെ മൂന്നു ഷട്ടറുകളും തുറന്നു; ജാഗ്രത പാലിക്കാൻ നിര്‍ദേശം നല്‍കി അധികൃതര്‍

പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ്…

3 hours ago

അധോലോക കുറ്റവാളി സല്‍മാൻ ത്യാഗിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഡൽഹി: 2012-ലെ കലാപക്കേസിലും കൊലപാതകശ്രമക്കേസിലും ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവായ സല്‍മാൻ ത്യാഗിയെ മണ്ടോളി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജയില്‍…

5 hours ago