ബെംഗളൂരു: വിസ്ഡം ബെംഗളൂരു സംഘടിപ്പിക്കുന്ന ബെംഗളൂരു മലയാളി ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 21, ഞായറാഴ്ച പാലസ് ഗ്രൗണ്ടിലെ നാലപ്പാട് പവലിയനില്‍ നടക്കും. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് പി.എന്‍. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. കുടുംബം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും നിര്‍ദ്ദേശിച്ചുകൊണ്ട് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി. കെ. അഷ്‌റഫ് സംസാരിക്കും. സംതൃപ്ത കുടുംബം സാധ്യമാണ് എന്ന വിഷയത്തില്‍ പ്രമുഖ ഫാമിലി കൗണ്‍സലറും പീസ് റേഡിയോ സിഇഒയുമായ പ്രൊഫസര്‍ ഹാരിസ് ബിന്‍ സലീം വിഷയം അവതരിപ്പിക്കും. പ്രമുഖ പ്രഭാഷകനും, യുഎഇ ഷാര്‍ജ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റുമായ ഹുസൈന്‍ സലഫി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ബി.ഡി.എ ചെയര്‍മാന്‍ എന്‍ എ ഹാരിസ് എം.എല്‍.എ മുഖ്യാതിഥി ആയിരിക്കും.
ബെംഗളൂരുവിലെ വിവിധ ഭാഗങ്ങളിലായി വ്യത്യസ്ത ജോലികള്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന കേരളത്തിന്റെ പല ഭാഗങ്ങളിലും ഉള്ള മലയാളി സമൂഹത്തിന് ധിഷണാ ബോധം നല്‍കുക എന്നതാണ് ഫാമിലി കോൺഫറൻസിന്റെ പ്രധാനലക്ഷ്യം. ഇൻ്റർനെറ്റിലൂടെ ഒഴുകിവരുന്ന ലിബറലിസത്തിൻ്റെ കുത്തൊഴുക്കിനെ പ്രതിരോധിക്കാൻ കഴിയാത്ത പുതിയ കാലത്ത് കാണുന്നതെല്ലാം അനുഭവിക്കാൻ പ്രേരിപ്പിക്കുന്ന മെട്രോപൊളിറ്റൻ സിറ്റികളിലെ ജീവിത ചുറ്റുപാടിൽ ജീവിക്കുന്നവർക്ക് കൃത്യമായ കുടുംബ ജീവിത കാഴ്ചപ്പാട് പകർന്ന് നൽകൽ അനിവാര്യമാണ്. താളം തെറ്റുന്ന കുടുംബ ബജറ്റും നാട്ടിലേക്ക് ഓടിയടുക്കാൻ വെമ്പൽ കൊള്ളുന്ന മനസ്സും ചിലവേറിയ ജീവിത സാഹചര്യവും ചെറിയ വരുമാനവും വലിയ ടെൻഷനുമായി ജീവിക്കുന്നവർക്ക് മാർഗ്ഗദർശനങ്ങൾ നൽകാൻ കോൺഫറൻസിന് സാധിക്കുമെന്ന് വിസ്ഡം ബെംഗളൂരു ചാപ്റ്റര്‍ പ്രസിഡണ്ട് ഹബീബ് കെ. എം, സെക്രട്ടറി ഹാരിസ് ബന്നൂര്‍, ട്രഷറര്‍ ശഹീര്‍ സി.പി എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
<BR>
TAGS : WISDOM FAMILY CONFERENCE,
SUMMARY : Bengaluru Malayali Family Conference on 21st July
ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളാക്കി വിഭജിക്കാനുള്ള ഗ്രേറ്റർ ബെംഗളൂരു ഭേദഗതി ബില്ലിനു കർണാടക മന്ത്രിസഭയുടെ അംഗീകാരം. ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന…
ബെംഗളൂരു: ദക്ഷിണേന്ത്യൻ സാഹിത്യത്തെ ആദരിക്കാനും ആഘോഷിക്കാനുമായി ബുക്ക് ബ്രഹ്മ സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന് കോറമംഗലയിലുള്ള സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ…
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു. കൊപ്പ സ്വദേശി ശിവപ്പ(72) ആണ് മരിച്ചത്. ചെമ്പ്…
ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ഓഗസ്റ്റ് 10ന് പ്രധാനമന്ത്രി…
ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം ചെയ്തു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളായ കിട്ടൂർ…
ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ (എസ്എ ച്ച്-52) ബലെബാരെചുരത്തിൽ ഭാരവാഹനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തി.…