ബെംഗളൂരു: നമ്മ മെട്രോ സർവീസ് ബെംഗളൂരുവിന് പുറമെ മൂന്നിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാൻ സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നതായി ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ. ഹോസ്‌കോട്ട്, നെലമംഗല, ബിഡദി എന്നിവിടങ്ങളിലേക്കാണ് സർവീസ് വ്യാപിപ്പിക്കുന്നത്. മെട്രോയ്ക്ക് മികച്ച കണക്റ്റിവിറ്റി ആവശ്യമാണെന്നും ഹൊസ്‌കോട്ട്, നെലമംഗല, ബിഡദി എന്നിവിടങ്ങളിലേക്ക് മെട്രോ റെയിൽ നീട്ടുന്നതിനായുള്ള സാധ്യതകൾ വിലയിരുത്തുന്നതിനുള്ള റിപ്പോർട്ട് തയ്യാറാക്കി വരികയാണെന്നും ശിവകുമാർ അറിയിച്ചു.
മൂന്ന് പ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മേഖലയിലെ ഗതാഗത പ്രശ്നങ്ങളെക്കുറിച്ച് നിലവിൽ വ്യക്തമായ ധാരണയുണ്ട്. സംസ്ഥാന സർക്കാരും നമ്മ മെട്രോ അധികൃതരും പദ്ധതി സംബന്ധിച്ച് പഠിക്കും. വിശദമായ സർവേ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനോടൊപ്പം ഓൾഡ് മദ്രാസ് റോഡിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള സർവേ നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: KARNATAKA | NAMMA METRO
SUMMARY: Namma metro to expand service to three more places
തൃശൂർ: 2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകള്‍ പ്രഖ്യാപിച്ചു. തൃശ്ശൂർ രാമനിലയത്തില്‍ വെച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര…
തിരുവനന്തപുരം: കെ എസ് ആര്‍ ടി സിക്ക് പെന്‍ഷന്‍ വിതരണത്തിന് 74.34 കോടി രൂപ അനുവദിച്ചു. പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട…
പാലക്കാട്: ഓങ്ങല്ലൂർ കാരക്കാട് ആക്രിക്കടയ്ക്ക് തീപിടിച്ചു. ആക്രിക്കട പൂർണ്ണമായും കത്തിനശിച്ച നിലയില്‍. സംഭവ സ്ഥലത്ത് 4 യൂണിറ്റ് ഫയർ ഫോഴ്സ്…
മലപ്പുറം: അര്‍ജന്റീന ടീം മാര്‍ച്ചില്‍ കേരളത്തില്‍ കളിക്കുമെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍. മലപ്പുറത്ത് നടന്ന കായിക വകുപ്പിന്റെ വിഷന്‍…
കൊച്ചി: ശബരിമല സ്വർണ്ണ കവർച്ച രണ്ടാം കേസിലും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളിയിലെ സ്വർണ്ണം മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.…
ബെംഗളൂരു: ബാംഗ്ലൂര്‍ കലാസാഹിത്യ വേദി സ്റ്റേജ് ക്രാഫ്റ്റ് സ്റ്റുഡിയോ മ്യൂസിക് അക്കാദമിയുമായി ചേര്‍ന്ന് നടത്തുന്ന മെലഡി റോക്ക് മ്യൂസിക് ബാൻഡിന്റെ…