ബെംഗളൂരു: ബെംഗളൂരു റൂറൽ ലോക്‌സഭാ സീറ്റിൽ വൻ വിജയം നേടി എൻഡിഎ സ്ഥാനാർഥി ഡോ. സി. എൻ. മഞ്ജുനാഥ്. മണ്ഡലത്തിലെ നിലവിലെ കോൺഗ്രസ് എംപി ഡി.കെ. സുരേഷ് കുമാറിനെതിരെ 2,68,094 വോട്ടുകൾക്കാണ് ഹൃദ്രോഗ വിദഗ്ധൻ കൂടിയായ ഡോ.മഞ്ജുനാഥ് വിജയിച്ചത്. മഞ്ജുനാഥിന് 10,75,553 വോട്ടുകളും, ഡി.കെ. സുരേഷ് 8,07,459 വോട്ടുകളും നേടി.
ഭൂരിപക്ഷ വോട്ടുകൾക്ക് വിജയിച്ചതിന് ശേഷം ഡോ. മഞ്ജുനാഥ് ജനങ്ങൾക്ക് നന്ദി പറഞ്ഞു. പ്രവർത്തകരുടെയും നേതാക്കളുടെയും കഠിനാധ്വാനം ഫലം കണ്ടു. മണ്ഡലത്തിലെ വിജയം പ്രവർത്തകർക്ക് സമർപ്പിക്കുന്നുവെന്നും മഞ്ജുനാഥ് പറഞ്ഞു. മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംപിയായിട്ടുള്ള ഡി.കെ. സുരേഷിനെതിരെ ഇത്തവണ വലിയൊരു പരീക്ഷണമാണ് എൻഡിഎ നടത്തിയിരുന്നത്. ശ്രീ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് ഡയറക്ടറായി വിരമിച്ച മഞ്ജുനാഥിനെ കളത്തിലിറക്കാനുള്ള തീരുമാനം ജെഡിഎസ് നേതാവ് കുമാരസ്വാമിയുടേതായിരുന്നു.
മെഡിക്കൽ രംഗത്തെ പശ്ചാത്തലം കാരണം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മഞ്ജുനാഥ് യോഗ്യനല്ലെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം തിരുത്തിക്കൊണ്ടാണ് അദ്ദേഹം വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
TAGS: KARNATAKA POLITICS, ELECTION
KEYWORDS: Cn manjunath won from bangalore rural with huge margin
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…