ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒമ്പത് കിലോ സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്ന് ബെംഗളൂരുവിലെക്കുള്ള തായ് എയർവേയ്‌സ് വിമാനത്തിലാണ് 6.29 കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ചത്.
രഹസ്യ സൂചനയുടെ അടിസ്ഥാനത്തിൽ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ് (ഡിആർഐ) ആണ് സ്വർണം പിടികൂടിയത്. വിമാനത്തിൽ ഉപേക്ഷിച്ച ഹാൻഡ് ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ബാർ രൂപത്തിലും ക്രൂഡ് രൂപത്തിലുമായി 6.834 കിലോഗ്രാം സ്വർണം കണ്ടെടുത്തതെന്ന് ഡിആർഐ ഉദ്യോഗസ്ഥർ പറഞ്ഞു.
ഹാൻഡ്‌ബാഗിനുള്ളിൽ നിന്ന് കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിൽ, വിമാനത്തിൽ ബാഗുകൾ ഉപേക്ഷിച്ച രണ്ട് യാത്രക്കാരെ പിന്നീട് അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വിമാനത്തിനുള്ളിൽ ഒളിപ്പിച്ച സ്വർണം തങ്ങളുടേതാണെന്ന് യാത്രക്കാർ സ്വീകരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണ്.
KEYWORDS: Gold seized trying tl smuggle through bengaluru airport
ന്യൂഡല്‍ഹി: ഐഎസ്‌ആർഒയുടെ എല്‍വിഎം 3 എം 6 വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ…
തിരുവനന്തപുരം: ഐഎഫ്‌എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസില്‍ സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. സംവിധായകനെ പിന്നീട്…
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…
ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…