ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഔട്ട്‌ലെറ്റുകൾ തുറക്കാൻ രാമേശ്വരം കഫെയും, സെൻട്രൽ ടിഫിൻ റൂമും. ആഭ്യന്തര വിമാന സർവീസുകൾക്കായി സജ്ജമാക്കിയിരിക്കുന്ന ടെർമിനൽ-1ൽ ആണ് രാമേശ്വരം കഫേ തുറക്കുക. അന്താരാഷ്ട്ര വിമാന സർവീസുകൾ നടക്കുന്ന ടെർമിനൽ-2ൽ സെൻട്രൽ ടിഫിൻ റൂമും (സിടിആർ) ഔട്ട്‌ലെറ്റുകൾ തുറക്കും.
പ്രാദേശിക സംസ്കാരം പ്രോത്സാഹിപ്പിക്കാനാണ് പുതിയ നീക്കം ലക്ഷ്യമിടുന്നതെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. നിലവിൽ വിമാനത്താവളത്തിൻ്റെ ഡിജിറ്റൽ ഡിസ്പ്ലേകൾ കന്നഡ ഭാഷയ്ക്ക് മുൻഗണന നൽകുന്നുണ്ട്. പ്രാദേശിക ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനായി വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനും യാത്രക്കാരുമായി ഇടപഴകുന്നതിനും കന്നഡ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തെ ഏറെ പഴക്കമുള്ള ഭക്ഷണരീതികളും പ്രോത്സാഹിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഈ വർഷം ആദ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ കെംപെഗൗഡ വിമാനത്താവളത്തിൽ ഇന്ദിര കാൻ്റീൻ ഉദ്ഘാടനം ചെയ്തിരുന്നു. വിമാനത്താവളത്തിലുള്ള ഭക്ഷണശാലകളിലുള്ള ഉയർന്ന നിരക്കിൽ ബുദ്ധിമുട്ടുന്നവർക്കായാണ് കാൻ്റീൻ തുറന്നത്. പ്രഭാതഭക്ഷണം അഞ്ച് രൂപ നിരക്കിലും ഉച്ചഭക്ഷണവും രാത്രിഭക്ഷണവും 10 രൂപ നിരക്കിലുമാണ് നൽകുന്നത്.
TAGS: BENGALURU | AIRPORT
SUMMARY: Bengaluru airport to have rameswaram cafe and ctr outlets soon
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…