ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ കരാർ 30 വർഷത്തേക്ക് കൂടി നീട്ടിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായുള്ള (ബിഐഎഎൽ) കരാർ ആണ് നീട്ടിയത്.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ). ബിഐഎഎല്ലിന്റെ അഭ്യർത്ഥന മാനിച്ചാണ് സംസ്ഥാന സർക്കാർ കരാർ നീട്ടി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. 2020 ഒക്ടോബറിൽ പാട്ടക്കാലാവധി നീട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നുവെങ്കിലും ഗസറ്റ് വിജ്ഞാപനം പാസാക്കിയിരുന്നില്ല. നിലവിലുള്ള കരാർ മാനദണ്ഡ പ്രകാരം കരാർ കാലാവധി 2038 വരെയാണ്. ഇതാണ് 30 വർഷത്തേക്ക് കൂടി നീട്ടിയത്.
വിമാനത്താവളത്തിൻ്റെ വിപുലീകരണത്തിനും അനുബന്ധ അടിസ്ഥാന സൗകര്യവികസനത്തിനുമായി ഗണ്യമായ നിക്ഷേപങ്ങൾ നടത്തുന്നത് സംബന്ധിച്ചും സർക്കാരുമായി ധാരണയായിട്ടുണ്ടെന്ന് ബിഐഎഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ കരാർ കാലാവധി 2068 മെയ് വരെയാണ്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ വില ഇപ്പോഴുള്ള 211.78 കോടി രൂപയിൽ നിന്ന് പരമാവധി 302.15 കോടി രൂപയായി വർധിപ്പിക്കാനും തീരുമാനമായി.
The post ബെംഗളൂരു വിമാനത്താവളത്തിന്റെ കരാർ 30 വർഷത്തേക്ക് കൂടി നീട്ടി appeared first on News Bengaluru.
Powered by WPeMatico
ബെംഗളൂരു: യെലഹങ്ക മുതൽ ഗൗരിബിന്തന്നൂർ വരെയുള്ള മലയാളികളെ ഏകോപിപ്പിക്കാന്‍ രൂപീകരിച്ച കൈരളി സാംസ്കാരിക സംഘം, നോർത്ത് ബെംഗളൂരുവിന്റെ ജനറൽ ബോഡി…
ബെംഗളൂരു: നഗരത്തിലെ പുതുവത്സരാഘോഷങ്ങള്‍ക്ക് സമഗ്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ട് ബെംഗളൂരു പോലീസ്. പുതുവത്സരാഘോഷ പരിപാടികളിൽ പടക്കം പൊട്ടിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. ഗോവയിലെ…
തലശ്ശേരി: വധശ്രമക്കേസിൽ ബിജെപി നിയുക്ത വാർഡ് കൗൺസിലർക്ക് 36 വർഷം തടവ്. തലശ്ശേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു. പ്രശാന്തിനെയാണ് ശിക്ഷിച്ചത്.…
ബെംഗളൂരു: യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ (യുഎഇ) അബുദാബി കേന്ദ്രമായുളള ആരോഗ്യ സേവനമേഖലയിലെ പ്രമുഖ സ്വകാര്യസ്ഥാപനത്തിലേയ്ക്ക് സ്റ്റാഫ്നഴ്സ് (പുരുഷന്‍) 50 ഒഴിവുകളിലേയ്ക്ക്…
കണ്ണൂര്‍: പാനൂര്‍ മേഖലയിലെ പാറാട് ടൗണില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതികളായ അഞ്ച് പേര്‍ കൂടി അറസ്റ്റില്‍. പാറാട്ട് മൊട്ടേമ്മല്‍…
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ ആകാശപരിധിയിലൂടെ പറക്കുന്നതിനുള്ള നിരോധനം നീട്ടി പാകിസ്ഥാൻ. ജനുവരി 24 വരെയാണ് നിലവിലെ വിലക്ക് നീട്ടിയത്.…