ബെംഗളൂരു വിമാനത്താവളത്തിന്റെ കരാർ 30 വർഷത്തേക്ക് കൂടി നീട്ടി

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിന്റെ കരാർ 30 വർഷത്തേക്ക് കൂടി നീട്ടിയതായി സംസ്ഥാന സർക്കാർ അറിയിച്ചു. ബെംഗളൂരു ഇൻ്റർനാഷണൽ എയർപോർട്ട് ലിമിറ്റഡുമായുള്ള (ബിഐഎഎൽ) കരാർ ആണ് നീട്ടിയത്.

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ). ബിഐഎഎല്ലിന്റെ അഭ്യർത്ഥന മാനിച്ചാണ് സംസ്ഥാന സർക്കാർ കരാർ നീട്ടി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചത്. 2020 ഒക്ടോബറിൽ പാട്ടക്കാലാവധി നീട്ടാൻ സർക്കാർ ഉത്തരവിട്ടിരുന്നുവെങ്കിലും ഗസറ്റ് വിജ്ഞാപനം പാസാക്കിയിരുന്നില്ല. നിലവിലുള്ള കരാർ മാനദണ്ഡ പ്രകാരം കരാർ കാലാവധി 2038 വരെയാണ്. ഇതാണ് 30 വർഷത്തേക്ക് കൂടി നീട്ടിയത്.

വിമാനത്താവളത്തിൻ്റെ വിപുലീകരണത്തിനും അനുബന്ധ അടിസ്ഥാന സൗകര്യവികസനത്തിനുമായി ഗണ്യമായ നിക്ഷേപങ്ങൾ നടത്തുന്നത് സംബന്ധിച്ചും സർക്കാരുമായി ധാരണയായിട്ടുണ്ടെന്ന് ബിഐഎഎൽ ഉദ്യോഗസ്ഥർ പറഞ്ഞു. പുതിയ കരാർ കാലാവധി 2068 മെയ് വരെയാണ്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലത്തിൻ്റെ വില ഇപ്പോഴുള്ള 211.78 കോടി രൂപയിൽ നിന്ന് പരമാവധി 302.15 കോടി രൂപയായി വർധിപ്പിക്കാനും തീരുമാനമായി.

The post ബെംഗളൂരു വിമാനത്താവളത്തിന്റെ കരാർ 30 വർഷത്തേക്ക് കൂടി നീട്ടി appeared first on News Bengaluru.

Powered by WPeMatico

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസറഗോഡ് ഡിഎഫ്‌ഒക്കെതിരെ കേസ്

കാസറഗോഡ്: ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കാസറഗോഡ് ഡിഎഫ്‌ഒ ജോസ്...

വോട്ടർപട്ടിക പുതുക്കൽ: കർണാടകയിൽ 43.8 ലക്ഷം പേർക്ക് നോട്ടീസ്

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിന്റെ ഭാഗമായി 43.8 ലക്ഷം...

സൈബർ തട്ടിപ്പ്; ഏഴ് മാസത്തിൽ 558 കോടി നഷ്ടമായി

ബെംഗളൂരു: നഗരത്തിൽ സൈബർ തട്ടിപ്പ് കേസുകൾ വർധിക്കുന്നു. 2026 ജനുവരി മുതൽ...

കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ചു, തീപ്പിടിച്ചു, രണ്ടുപേർക്ക് ദാരുണാന്ത്യം

പി​ലാ​ത്ത​റ: ക​ണ്ണൂ​ർ പി​ലാ​ത്ത​റ മ​ണ്ടൂ​രി​ൽ ടാ​ങ്ക​ർ ലോ​റി നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​ക്ക് പി​ന്നി​ൽ...

പോലീസിനെ ആക്രമിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളുരൂ: ബെംഗളൂരു സിറ്റി പോലീസ് മയക്കുമരുന്ന്, തട്ടിപ്പ് കേസുകളിൽ അറസ്റ്റ് ചെയ്ത...

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ...

ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം മുഹമ്മദ് ഖദീർ ബാബുവിന് സമര്‍പ്പിച്ചു

ബെംഗളൂരു: മൂന്നാമത് ബുക്ക് ബ്രഹ്മ സാഹിത്യ പുരസ്കാരം സമകാലിക തെലുങ്ക് സാഹിത്യത്തിലെ...

എം.ജെ. ഇൻഫ്രാസ്ട്രക്ചറിൽ ഓണാഘോഷം

ബെംഗളൂരു: എം.ജെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ കോര്‍പ്പറേറ്റ് ഓഫീസില്‍ ഓണാഘോഷം...

Related Articles

Popular Categories