ബെംഗളൂരു: ബെംഗളൂരു – വിശാഖപട്ടണം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. യാത്രക്കാരുടെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി ഈസ്റ്റ് കോസ്റ്റ് റെയിൽവേയാണ് (ഇസിഒആർ) കൂടുതൽ സർവീസ് ഏർപ്പെടുത്തിയത്.
ഏപ്രിൽ 27 മുതൽ ജൂൺ 29 വരെയാണ് സർവീസ്. ട്രെയിൻ നമ്പർ 08549 വിശാഖപട്ടണം-എസ്എംവി ബെംഗളൂരു സമ്മർ സ്പെഷ്യൽ ട്രെയിൻ ശനിയാഴ്ചകളിൽ ഉച്ചയ്ക്ക് 1.15ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെടും. അടുത്ത ദിവസം രാവിലെ 7.30ന് ബെംഗളൂരുവിൽ എത്തും.
08550 എസ്എംവി ബെംഗളൂരു-വിശാഖപട്ടണം സമ്മർ സ്പെഷ്യൽ ട്രെയിൻ ഏപ്രിൽ 28 മുതൽ ജൂൺ 30 വരെ ഞായറാഴ്ചകളിൽ ഉച്ചയ്ക്ക് 12 മണിക്ക് എസ്എംവി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9 മണിക്ക് വിശാഖപട്ടണത്തെത്തും. ദുവ്വാഡ, രാജമുണ്ട്രി, വിജയവാഡ, ഓംഗോൾ, നെല്ലൂർ, ഗുഡൂർ, റെനിഗുണ്ട, കാട്പാടി, ജോലാർപേട്ട, കൃഷ്ണരാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.
The post ബെംഗളൂരു – വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ 27 മുതൽ appeared first on News Bengaluru.
കൊച്ചി: സാമൂഹിക പ്രവർത്തകനും ചിന്തകനും എഴുത്തുകാരനുമായ കെ. എം. സലിംകുമാർ (76) അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45 ന് എറണാകുളം…
ബെംഗളൂരു: സബേർബൻ റെയിൽ പദ്ധതിക്കായി 157 മരങ്ങൾകൂടി മുറിച്ചു മാറ്റാൻ കെ-റൈഡ് ബിബിഎംപിയുടെ അനുമതി തേടി. ചിക്കബാനവാര, ഷെട്ടിഗെരെ, മൈദരഹള്ളി,…
ബെംഗളൂരു: നഗരത്തിലെ ഭക്ഷണശാലകളിൽ ഭക്ഷണ വിഭവങ്ങൾ പ്രദർശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ ഹോട്ടൽ ഉടമകളുടെ സംഘടനയുടെ നിർദേശം. ഹോട്ടലിന്റെ പുറത്ത് ഉൾപ്പെടെ വിഭവങ്ങളുടെ…
ലാഹോർ: പാക്കിസ്ഥാനിൽ ഭൂചലനം. മധ്യപാക്കിസ്ഥാനിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജർമൻ സെന്റർ ഫോർ ജിയോസയൻസസ് വ്യക്തമാക്കി. മുൾട്ടാനിൽ…
ബെംഗളൂരു: നഗരത്തിൽ സർക്കാർ നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കുന്ന ഓട്ടോ ഡ്രൈവർമാർക്കും ആപ്പുകൾക്കുമെതിരെ നടപടിക്കു നിർദേശവുമായി മന്ത്രി രാമലിംഗ റെഡ്ഡി.…
ഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാമിൻ്റെ സ്പിൽവേ ഷട്ടറുകൾ ഇന്ന് തുറക്കും. രാവിലെ 10 മണി മുതൽ…